ക്രൈ​സ്റ്റ് കോ​ള​ജ് എ​ൻ​എ​സ്എ​സി​ന് ഇ​ര​ട്ടി​മ​ധു​രം
Monday, March 27, 2023 1:08 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മൂ​ന്ന് അ​വാ​ർ​ഡു​ക​ളു​മാ​യി ക്രൈ​സ്റ്റ് കോ​ള​ജ് എ​ൻ​എ​സ്എ​സ് തി​ള​ങ്ങി​.
മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റാ​യി ക്രൈ​സ്റ്റ് കോ​ള​ജും മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി ജി​യോ​ള​ജി ആ​ൻ​ഡ് എ​ൻ​വി​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ത​രു​ണ്‍ ആ​റി​നെ​യും മി​ക​ച്ച വോ​ള​ണ്ടി​യ​ർ ആ​യി മൂ​ന്നാംവ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി ജോ​ണ്‍ ജോ​ജു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ച്ച​യാ​യി 2016, 2019, 2022 വ​ർ​ഷ​ങ്ങ​ളി​ൽ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റി​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന ക്രൈ​സ്റ്റ് കോ​ള​ജി​ന് 2020, 2021, 2022 വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​റി​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. റെ​ജു​വ​നേ​റ്റ് എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ പാ​ഴ്വ​സ്തു​ക്ക​ളു​ടെ പു​ന​രു​പ​യോ​ഗം, പേ​ന​ക​ളു​ടെ ശേ​ഖ​ര​ണ​വും പു​ന​രു​പ​യോ​ഗ​വും ല​ക്ഷ്യ​മാ​ക്കി​യു​ള്ള പെ​ൻ​ഡ്രൈ​വ്, കാ​ഴ്ച പ​രി​മി​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള ശ്ര​വ്യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നോ​ട്ടു​പു​സ്ത​ക​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന എ​ന്‍റെ പു​സ്ത​കം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടെ​ക്സ്റ്റ് പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ലി​ബ​ർ ഖാ​സ, വീ​ടു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ആ​രാ​മം എ​ന്നീ പ​ദ്ധ​തി​ക​ൾ ക്രൈ​സ്റ്റ് എ​ൻ​എ​സ്എ​സി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.