തീ​ർ​ഥാ​ട​ന പു​ണ്യം തേ​ടി പ​ദ​യാ​ത്ര ന​ട​ത്തി
Monday, March 27, 2023 1:08 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വാ​സ​ത്തി​ന്‍റെ​യും നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ​യും ക​രു​ത്തി​ൽ ക​ടു​ത്ത ചൂ​ടി​നെ​യും പൊ​ള്ളു​ന്ന വെ​യി​ലി​നെ​യും വ​കവ​ക്കാ​തെ മാ​ർ​ തോ​മശ്ലീ​ഹാ​യു​ടെ പാ​ദ​സ്പ​ർ​ശ​മേ​റ്റ അ​ഴീ​ക്കോ​ട് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലേ​ക്കു ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ൾ ന​ട​ത്തി​യ പ​ദ​യാ​ത്ര ക്രൈ​സ്ത​വ വി​ശ്വാ​സ തീ​ഷ്​ണ​ത​യു​ടെ സാ​ക്ഷ്യ​മാ​യി മാ​റി. നോ​ന്പി​ന്‍റെ ത്യാ​ഗ​ത്തെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് കൈ​ക​ളി​ൽ ജ​പ​മാ​ല​യും പേ​പ്പ​ർ പ​താ​ക​യും കു​രി​ശു​മേ​ന്തി ചു​ണ്ടി​ൽ പ്രാ​ർ​ഥ​ന​ക​ളു​രു​വി​ട്ടാ​യി​രു​ന്നു വി​ശ്വാ​സി​ക​ൾ പ​ദ​യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്ന​ത്.
രാ​വി​ലെ അ​ഞ്ചി​ന് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ വി​കാ​രി ഫാ. ​പ​യ​സ് ചെ​റ​പ്പ​ണ​ത്ത് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സി​ജു പു​ത്ത​ൻ വീ​ട്ടി​ലി​നു പേ​പ്പ​ൽ പ​താ​ക കൈ​മാ​റി​കൊ​ണ്ട് പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​. വി​കാ​രി​മാ​രാ​യ ഫാ. ​സി​ബി​ൻ വാ​ഴ​പ്പി​ള്ളി, ഫാ. ​ജോ​സ​ഫ് തൊ​ഴു​ത്തി​ങ്ക​ൽ, ഫാ. ​ജോ​ർ​ജി തേ​ല​പ്പി​ള്ളി, ട്ര​സ്റ്റി​മാ​രാ​യ ഒ.എ​സ് ടോ​മി, ബാ​ബു നെ​യ്യ​ൻ, ഷാ​ജ​ൻ ക​ണ്ടം​കു​ള​ത്തി, ബി​ജു​പോ​ൾ അ​ക്ക​ര​ക്കാ​ര​ൻ, ജോ​. ക​ണ്‍​വീ​ന​ർ​മാ​രാ​യ സെ​ബി അ​ക്ക​ര​ക്കാ​ര​ൻ, ലി​സ സി​ജു മ​ണ്ടി, കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​മി ചേ​റ്റു​പ്പു​ഴ​ക്കാ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.