സ​മൂ​ഹ​ത്തെ ന​ർ​വ​ഴി​ക്കു ന​യി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യ​ണം: മ​ന്ത്രി
Monday, March 27, 2023 1:05 AM IST
തൃ​ശൂ​ർ: സ​മൂ​ഹ​ത്തെ നേ​രാ​യ വ​ഴി​യി​ലൂ​ടെ ന​യി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ്ര​സ് ക്ല​ബി​ൽ വി​ര​മി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും അ​മ​ല ആ​ശു​പ​ത്രി​ക്കു ന​ൽ​കി​യ ആ​ദ​ര​ണ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ച​ട​ങ്ങി​ൽ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ധി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​യു​ഡ​ബ്ല്യൂ ജെ ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് എ​ൻ. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ഒ​പ്പം നി​ൽ​ക്കു​ന്ന അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, വി​ര​മി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ണ്‍​സ​ൻ വി. ​ചി​റ​യ​ത്ത്(​മാ​ധ്യ​മം), കൃ​ഷ്ണ​കു​മാ​ർ പൊ​തു​വാ​ൾ(​ദേ​ശാ​ഭി​മാ​നി), പി.​എ. കു​രി​യാ​ക്കോ​സ് (മ​നോ​ര​മ) എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ധി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ എ​ഴു​ത്ത​ച്ഛ​ൻ വി​ര​മി​ച്ച​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി പോ​ൾ മാ​ത്യ, ട്ര​ഷ​റ​ർ കെ.​ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, പി​ആ​ർ​ഒ ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.