88 കാ​ര​ന് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡനം; 67കാ​ര​ൻ പി​ടി​യി​ൽ
Monday, March 27, 2023 1:05 AM IST
മാ​ള: 88 വ​യ​സു​ള്ള വൃ​ദ്ധ​നെ പ​രി​ച​രി​ക്കാ​ൻ നി​ന്ന് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 67കാ​ര​ൻ പി​ടി​യി​ലാ​യി. മാ​ള പു​ത്ത​ൻ​ചി​റ സ​ദ​നം ച​ക്കാ​ല​ക്ക​ൽ മ​ത്താ​യി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
വാ​ർ​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ വൃ​ദ്ധ​നെ നോ​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​ത്തു​ള്ള മ​ക്ക​ൾ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ളെ.
വീ​ട്ടി​ൽ വൃ​ദ്ധ​നും മ​ത്താ​യി​യും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​തി​നി​ടെ അ​വ​ശ​നി​ല​യി​ലാ​യ വൃ​ദ്ധ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് സം​ശ​യ​ത്തേ തു​ട​ർ​ന്ന് മു​റി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​പ്പി​ച്ച​പ്പോ​ഴാ​ണ് ജോ​ലി​ക്കാ​ര​ൻ വൃ​ദ്ധ​നെ ലൈം​ഗീ​ക​മാ​യി പീ​ഢി​പ്പി​ക്കു​ന്ന​തും ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ന്ന​തും പോ​ലീ​സ് മ​ന​സി​ലാ​ക്കി​യ​ത്. ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്തു.