നി​രാ​ലം​ബ​രെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് കൊ​ര​ട്ടി വൈ​സ്മെ​ൻ ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ
Sunday, March 26, 2023 6:47 AM IST
കൊ​ര​ട്ടി: ഒ​ട്ടേ​റെ മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ര​ട്ടി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വൈ​സ്മെ​ൻ ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൊ​ര​ട്ടി സെ​ൻ​ട്ര​ൽ മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി പി​ടി​ച്ച് വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. തി​രു​മു​ടി​ക്കു​ന്ന് ഗാ​ന്ധി​ഗ്രാം ത്വ​ക് രോ​ഗാ​ശു​പ​ത്രി​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ട് നൂ​റു നാ​ൾ പി​ന്നി​ടു​ക​യാ​ണ്.

പ​രി​ഭ​വ​വും പ​രാ​തി​ക​ളു​മി​ല്ലാ​തെ ആ​ശു​പ​ത്രി ഐ.​പി. ബ്ലോ​ക്കി​ൽ ക​ഴി​യു​ന്ന നൂ​റോ​ളം അ​ന്തേ​വാ​സി​ക്കാ​ണ് ഇ​വ​ർ എ​ല്ലാ ദി​വ​സ​വും പ്ര​ഭാ​ത ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി ന​ൽ​കു​ന്ന​ത്. ക്ല​ബ് വി​ഭാ​വ​നം ചെ​യ്ത ആ​ശ്ര​യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​ര​മൊ​രു സ​ദ് ക​ർ​മ്മം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ചാ​ല​ക്കു​ടി സി​എ​സ്ഐ പ​ള്ളി വി​കാ​രി ഫാ. ​ര​ഞ്ജു മാ​ത്യു സ്ഥ​ല​ത്തെ​ത്തി ഭ​ക്ഷ​ണം കൈ​മാ​റി നൂ​റാം നാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്മെ​ൻ ക്ല​ബ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ നി​ജു ജോ​യി അ​ധ്യ​ക്ഷ​നാ​യി. ക്ല​ബ് സെ​ക്ര​ട്ട​റി ജ​യേ​ഷ് കേ​ളം​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്.

വാ​ർ​ഡ് മെ​ന്പ​ർ ലി​ജോ ജോ​സ്, ആ​ശ്ര​യം മെ​ന്പ​ർ ബി​ജോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ട് 9 മാ​സം പി​ന്നി​ട്ടു.

പ്ര​ള​യ​ക്കെ​ടു​തി​യി​ലും കോ​വി​ഡ് മ​ഹാ​മാ​രി​യി​ലും പെ​ട്ട് നി​രാ​ശ്ര​യ​രാ​യി മാ​റി​യ കൊ​ര​ട്ടി​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നി​ര​വ​ധി പേ​ർ​ക്ക് ഒ​ട്ടേ​റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വ​ർ കാ​ഴ്ച​വ​ച്ചി​രു​ന്നു.