കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ബ​ജ​റ്റ്: 4,000 വീ​ടു​ക​ൾ​ക്കു കു​ടി​വെ​ള്ളം
Sunday, March 26, 2023 6:47 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​രോ​ഗ്യ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച, കു​ടി​വെ​ള്ള വി​ത​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ബ​ജ​റ്റ് ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ കെ ​ആ​ർ ജൈ​ത്ര​ൻ അ​വ​ത​രി​പ്പി​ച്ചു. 124,82,02402 രൂ​പ വ​ര​വും 122,18,48313 രൂ​പ ചെ​ല​വും 2,63,54089 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള​താ​ണു ബ​ജ​റ്റ്.

4000 വീ​ടു​ക​ൾ​ക്കു കു​ടി​വെ​ള്ളം ന​ൽ​കാ​ൻ 14.18 കോ​ടി, പു​ല്ലൂ​റ്റ് വി​ല്ലേ​ജി​ൽ പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 54 ല​ക്ഷം, കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ന​വീ​ക​ര​ണ​ത്തി​നു നാ​ലു​കോ​ടി​യും നീ​ക്കി​വ​ച്ചു. പ​ടാ​കു​ളം ന​വീ​ക​ര​ണ​ത്തി​നു മൂ​ന്നു​കോ​ടി, അ​രാ​കു​ളം പ​ദ്ധ​തി​ക്ക് 20 ല​ക്ഷം, വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നു 2.15 കോ​ടി​യും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യും വി​ഭാ​വ​നം ചെ​യ്തു.

നി​ർ​ധ​ന​ർ​ക്കു​ള്ള 439 വീ​ടു​ക​ൾ​ക്കു 17.56 ല​ക്ഷം രൂ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സോ​ളാ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ 50 ല​ക്ഷ​വും 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ 1.30 കോ​ടി​യും ആ​ശു​പ​ത്രി​യി​ൽ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ​ദ്ധ​തി​ക്ക് 1.10 കോ​ടി​യും ലി​ഫ്റ്റ് സ്ഥാ​പി​ക്കാ​ൻ 45 ല​ക്ഷ​വും സൗ​ജ​ന്യ ഡ​യാ​ലി​സി​സി​ന് 20 ല​ക്ഷം രൂ​പ​യും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കീ​മോ​തെ​റാ​പ്പി​ക്കു മൂ​ന്ന് ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചു. ന​ഗ​ര​ത്തി​ൽ മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ്, ന​ഗ​ര​ത്തി​ലെ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു ഓ​ർ​ഗാ​നി​ക് വേ​സ്റ്റ് ക​ണ്‍​വെ​ർ​ട്ട​ർ സ്ഥാ​പി​ക്കാ​ൻ പ​ത്തു​ല​ക്ഷ​വും ഒ​രു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​ണ​മാ​യും സോ​ളാ​ർ സി​സ്റ്റം സ്ഥാ​പി​ക്കു​വാ​ൻ 50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

ഒ​രേ​ക്ക​ർ​വീ​തം പൂ​ക്കൃ​ഷി, കു​റു​ന്തോ​ട്ടി എ​ന്നി​വ കൃ​ഷി ചെ​യ്യും. പു​ല്ലൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ 50 ല​ക്ഷം ചെ​ല​വി​ട്ടു പേ​വാ​ർ​ഡ്, ന​ഗ​ര​സ​ഭ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്ന് റെ​യി​ൽ​വേ ടി​ക്ക​റ്റ് കൗ​ണ്ട​ർ എ​ന്നി​വ ആ​രം​ഭി​ക്കും. വ​ട​ക്കേ ന​ട​യി​ലെ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സോ​ണി​ലേ​യ്ക്ക് മാ​റ്റും.

ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. ന​ഗ​ര​ത്തി​ൽ ച​ന്ത​പ്പു​ര മു​ത​ൽ ശൃം​ഗ​പു​രം വ​രെ ക്യാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കും. ന​ഗ​ര​ത്തി​ലെ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ കൃ​തി​ക​ൾ വാ​ങ്ങി ന​ഗ​ര​സ​ഭ​യി​ലെ ലൈ​ബ്ര​റി​ക​ൾ​വ​ഴി വാ​യ​ന​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ 50,000 രൂ​പ നീ​ക്കി​വ​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​യു. ഷി​നി​ജ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.