ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 536 തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ
Sunday, March 26, 2023 6:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ. 536 തെ​രു​വു​നാ​യ്ക്ക​ൾ​ക്കാ​ണ് മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്.

സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി 41 വാ​ർ​ഡു​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചു. 2022 ന​വം​ബ​ർ, 2023 ജ​നു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് യ​ജ്ഞം ന​ട​ത്തി​യ​ത്. തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി കാ​ണു​ന്ന ബ്ലാ​ക്ക് സ്പോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വാ​ക്സി​നേ​ഷ​ൻ. ന​ഗ​ര​സ​ഭ​യി​ൽ നാ​യ​പി​ടി​ത്ത​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള ഷാ​ർ​പ്പ് സ​ർ​ട്ടി​ഫൈ​ഡ് കാ​ച്ചേ​ഴ്സ് ടീ​മാ​ണ് നാ​യ്ക്ക​ളെ പി​ടി​ക്കാ​നാ​യി എ​ത്തി​യി​രു​ന്ന​ത്.

ന​ഗ​ര​സ​ഭ വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക് സീ​നി​യ​ർ സ​ർ​ജ​ൻ പി. ​സ​തീ​ഷ് കു​മാ​ർ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ന്പി​ളി, മ​നോ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഐ.​പി. പ്ര​സാ​ദ്, സി.​ജി. അ​ജു, പ്ര​മോ​ദ് കു​മാ​ർ, പി.​വി. സൂ​ര​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ന​ഗ​ര​സ​ഭ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.