പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​ജൈ​വ മാ​ലി​ന്യം ത​ള്ളു​ന്നു, സ്വ​കാ​ര്യ വ​സ്ത്ര​വ്യാ​പാ​ര ശൃം​ഖ​ല​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു
Sunday, March 26, 2023 6:47 AM IST
കൊ​ര​ട്ടി: വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പൊ​തു ക​നാ​ലി​ലും ഓ​ര​ങ്ങ​ളി​ലും ത​ള്ളി​യ​തി​നെ​തി​രെ കൊ​ര​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ട്രെ​ൻ​ഡ്സി​നെ​തി​രെ​യാ​ണ് കൊ​ര​ട്ടി സി.​ഐ.​ബി.​കെ.​അ​രു​ണ്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

സ്ഥാ​പ​നം മാ​ലി​ന്യ നീ​ക്ക​ത്തി​നു മ​റ്റു​വ​ഴി തേ​ടു​ന്പോ​ൾ ക​രാ​ർ എ​ടു​ക്കു​ന്ന​വ​രാ​ണ് ഇ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത​ത്രേ. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സി.​ഐ.​ബി.​കെ.​അ​രു​ണ്‍ പ​റ​ഞ്ഞു.