കു​ഴൂ​രി​ൽ ഡോ​ണ്‍ ബോ​സ്കോ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, March 26, 2023 6:45 AM IST
മാ​ള: ആ​തു​ര ശു​ശ്രൂ​ഷ രം​ഗ​ത്ത് 28 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​റ​വൂ​ർ ഡോ​ണ്‍ ബോ​സ്കോ ആ​ശു​പ​ത്രി​യു​ടെ ശാ​ഖ കു​ഴൂ​രി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു രോ​ഗം, സ്ത്രീ ​രോ​ഗം, അ​സ്ഥി രോ​ഗം, ഉ​ദ​ര​രോ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ദ്യ​മാ​കും. ഡോ​ണ്‍ ബോ​സ്കോ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​നും കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​നു​മാ​യ ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശ്ശേ​രി ആ​ശു​പ​ത്രി ആ​ശീ​ർ​വ​ദി​ച്ച് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കൊ​ടി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​റി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ണ്ണി കൂ​ട്ടാ​ല, കോ​ട്ട​പ്പു​റം രൂ​പ​ത വൈ​സ് ചാ​ൻ​സി​ല​ർ ഫാ. ​ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ, ചാ​ൻ​സ​ല​ർ ഫാ. ​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ക്ലോ​ഡി​ൻ ബി​വേ​ര, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ബു കു​ന്ന​ത്തൂ​ർ, സി.​ഇ.​ഒ. മു​ര​ളീ​ധ​ര​ൻ, പി ​ആ​ർ ഒ ​വി​ൻ​സെ​ന്‍റ് ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.