ചെ​ട്ടി​ക്കാ​ട് പള്ളിയിൽ ഊട്ടുതിരുനാളിന് ഒരുക്കമായി
Sunday, March 26, 2023 6:45 AM IST
കൊടുങ്ങല്ലൂർ: കി​ഴ​ക്കി​ന്‍റെ പാ​ദു​വ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ മേയ് ഒന്പതിന് ​ന​ട​ക്കു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഉൗ​ട്ടു​തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. റെ​ക്ട​ർ ഫാ.​ അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​ിറ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

വിശുദ്ധ ​അ​ന്തോ​ണീ​സി​ന്‍റെ മൂന്നു തി​രു​ശേ​ഷി​പ്പു​ക​ളാ​യ അ​ഴു​കാ​ത്ത നാ​വ്, കൈ​യു​ടെ അ​സ്ഥി, സ​ഭാ വ​സ്ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം എ​ന്നി​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ​തി​നാ​ൽ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങു​ന്ന​തി​നും ഉൗ​ട്ടു നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും​ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നാ​നാ ജാ​തി മ​ത​സ്ഥ​രാ​യ തീ​ർ​ഥാ​ട​ക​ർ എ​ത്തി ചേ​രു​മെ​ന്ന​തി​നാ​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് റെ​ക്ട​ർ ഫാ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ.​അ​നീ​ഷ് പു​ത്ത​ൻപ​റ​ന്പി​ൽ, ഫാ. ​എ​ബ്നേ​സ​ർ ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​ന്പി​ൽ​ എ​ന്നി​വ​ർ അ​റി​യി​ച്ചു.