വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Sunday, March 26, 2023 6:42 AM IST
വ​ട​ക്കാ​ഞ്ചേ​രി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സു​നി​ൽ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു. 40,50 ,89,532 രൂ​പ വ​ര​വും 40,08,86,300 രൂ​പ ചെ​ല​വും 42,03,232 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​വ​ത​രി​പ്പി​ച്ച​ത്.
ശീ​തി​ക​രി​ച്ച പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന അ​ഞ്ചു​പ​ഞ്ചാ​യ​ത്തി​ലേ​യും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണ​നം സാ​ധ്യ​മാ​ക്കു​ക​യും ച​ങ്ങാ​ലി​ക്കോ​ട​ൻ ഹ​ബ് സ്ഥാ​പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ശീ​തി​ക​രി​ച്ച പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 66,80,480 രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

കൃ​ഷി​യും അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കാ​യി 1,37,55,480 രൂ​പ അ​ട​ക്കം ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 1, 48,74,080 രൂ​പ​യും മാ​റ്റി വ​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി സ​മ​ഗ്ര കോ​ള​നി വി​ക​സ​ന​ത്തി​നാ​യി ഒ​രു​കോ​ട​യും മാ​റ്റി​വ​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ളു​ടെ വി​ക​സ​നം, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 33,00,000 രൂ​പ​യും ആ​രോ​ഗ്യ മേ​ഖ​ല​ക്ക് 47,82,800 രൂ​പ​യും നി​ല​വി​ലു​ള​ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി 34,11,600 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ന​ഫീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മുള്ളൂർ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മേ​ലേ​ട​ത്ത്, എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബ​സ​ന്ത് ലാ​ൽ, തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ, സ്ഥി​രം സ​മി​തി​അ​ധ്യ​ക്ഷ​രാ​യ എം. ​കെ. ശ്രീ​ജ, ദീ​പു​പ്ര​സാ​ദ്, പു​ഷ്പ രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​നോ​ജ്, പി. ​സു​ശീ​ല, പ്രീ​തി​ഷാ​ജി, എം. ​മ​ഞ്ജു​ള, എം.​എം. സ​ലീം, ബി​ജു കൃ​ഷ്ണ​ൻ, ബി​ഡി​ഒ എം. ​ഹ​രി​ദാ​സ്, ജോ​ബി, കെ. ​അ​ജ​യ്ഘോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.