അ​ന്തി​മ​ഹാ​കാ​ള​ൻകാ​വ് വേ​ല ആ​ഘോ​ഷി​ച്ചു
Sunday, March 26, 2023 6:42 AM IST
പ​ഴ​യ​ന്നൂ​ർ: കാ​ള​വേ​ല​ക്കും വെ​ടി​ക്കെ​ട്ടി​നും പ്ര​സി​ദ്ധ​മാ​യ അ​ന്തി​മ​ഹാ​കാ​ള​ൻകാ​വ് വേ​ല വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

രാ​വി​ലെ കാ​വി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, പ​ഞ്ച​വാ​ദ്യ​ത്തോ​ടു കൂ​ടി​യു​ള്ള കാ​ള​വേ​ല എ​ഴു​ന്ന​ള്ളി​പ്പു​ക​ളും ന​ട​ന്നു. വൈ​കു​ന്നേ​രം കാ​വി​ലെ അ​ങ്ക​ണ​ത്തി​ൽ എ​ത്തൂ​ന്ന കാ​ള​വേ​ല​ക​ൾ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് കാ​വി​ന​ക​ത്തു​ക​ട​ക്കു​ക. രാ​ത്രി തേ​ർ​ത​ട്ടി​ലേ​റി​യു​ള്ള കാ​ളി - ദാ​രി​ക പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

തു​ട​ർ​ന്ന് കേ​ളി-​ദാ​രി​ക സം​വാ​ദ​വും പ്ര​തീ​കാ​ത്മ​ക ദാ​രി​ക​വ​ധ​വും ന​ട​ന്നു. പ​ങ്ങാ​ര​പ്പി​ള്ളി, ചേ​ല​ക്ക​ര, വേ​ങ്ങാ​ന​ല്ലൂ​ർ, കു​റു​മ​ല, പോ​ന്നൂ​ർ​ക്ക​ര എ​ന്നീ ദേ​ശ​ക്കാ​രാ​ണ് വേ​ല​യു​ടെ പ​ങ്കാ​ളി​ക​ൾ. ആ​ന​യി​ല്ലാ വേ​ല​യ്്ക്ക്് ആ​ക​ർ​ഷ​ണം കെ​ട്ടു​കാ​ള​ക​ളാ​ണ്.