കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു​ മു​ത​ൽ
Saturday, March 25, 2023 11:37 PM IST
തൃ​ശൂ​ർ: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ 11-ാമ​ത് ജി​ല്ലാ​സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. അ​ന്ത​രി​ച്ച ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​വി. വ​ർ​ക്കി​യു​ടെ ജന്മനാ​ടാ​യ ക​ണ്ട​ശാം​ക​ട​വി​ൽ നി​ന്നും മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ പൊ​തു​സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ​താ​ക സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി മി​ൽ​ട്ട​ണ്‍ ജെ. ​ത​ല​ക്കോ​ട്ടൂ​രി​ന് ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് കൈ​മാ​റും.

പ​താ​ക​ജാ​ഥ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് സ്വീ​ക​ര​ണം ഏ​റ്റുവാ​ങ്ങി വൈ​കീ​ട്ട് 5.30ന് ​തെ​ക്കേ ഗോ​പു​ര​ന​ട​യി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് സ​മി​തി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്നി ഇ​മ്മ​ട്ടി പ​താ​ക ഉ​യ​ർ​ത്തും.

നാ​ളെ രാ​വി​ലെ 10.30ന് ​റീ​ജി​യ​ണ​ൽ തി​യ​റ്റ​ർ (ടി.​വി.​വ​ർ​ക്കി ന​ഗ​റി​ൽ) പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റ​ണി പ​താ​ക ഉ​യ​ർ​ത്തും. കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​സി.​ മ​മ്മ​ദ്കോ​യ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

28ന് ​സി​എം​എ​സ് സ്കൂ​ളി​നു മു​ന്പി​ൽ നി​ന്ന് 3.30ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന പൊ​തു​യോ​ഗം കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​ ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​ സി.​ ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ർ​പറേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ.​ഷാ​ജ​ൻ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​മി​തി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്നി ഇ​മ്മ​ട്ടി, സ​മി​തി സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​എം.​ ലെ​നി​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി മി​ൽ​ട്ട​ണ്‍ ജെ. ​താ​ല​ക്കോ​ട്ടൂ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജി​ത് ബാ​ബു, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​കെ.​രാ​ജ​ൻ ഡ​യ​മ​ണ്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.