മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജ് ദി​നാ​ഘോ​ഷം
Saturday, March 25, 2023 12:58 AM IST
വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജ് ദി​നാ​ഘോ​ഷം കോ​ള​ജ് മാ​നേ​ജ​രും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ. ജോ​സ് കോ​നി​ക്ക​ര കോ​ള​ജ് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ബ​ർ​സ​ർ ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ റ​വ. ഡോ. ​ഷി​ജു ചി​റ്റി​ല​പ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചാ​ക്കോ ചി​റ​മ്മ​ൽ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ കോ​ള​ജ് റി​പ്പോ​ർ​ട്ടും കോ​ള​ജ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ.​ജെ. സ്നേ​ഹ കോ​ള​ജ് യൂ​ണി​യ​ൻ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
ജി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ഡി. മി​നി, അ​ധ്യാ​പ​ക പ്ര​തി​നി​ധി സി. ​ആ​ൻ​ജോ​ർ​ജ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​സ്. ഭ​വ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
തൃ​ശൂ​ർ റോ​ട്ട​റി ക്ല​ബി​ന്‍റെ മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ജി​ടി​എ പ്ര​സി​ഡ​ന്‍റ് മി​നി ചാ​ക്കോ​യെ ആ​ദ​രി​ച്ചു.​തു​ട​ർ​ന്ന് ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യി​ച്ച കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ജോ​സ് കോ​നി​ക്ക​ര സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക പ്ര​തി​നി​ധി ഇ. ​സൗ​മ്യ ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.