സ​മ​ര ച​രി​ത്ര പു​സ്ത​ക പ്ര​കാ​ശ​ന​വും കു​ടും​ബ സം​ഗ​മ​വും
Saturday, March 25, 2023 12:58 AM IST
തൃ​ശൂ​ർ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ദി ​എ​മ​ർ​ജ​ൻ​സി വി​ക്ടിം​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തരാ​വ​സ്ഥ​യെ ചെ​റു​ത്തു തോ​ൽ​പി​ച്ച​വ​രു​ടെ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10.30ന് ​മാ​രാ​ർ റോ​ഡി​ലെ വൃ​ന്ദാ​വ​ൻ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഡോ. ​സി.​ഐ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി. ​വി​വേ​കാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 1975ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ വി​രു​ദ്ധ സ​മ​ര​ച​രി​ത്രം പു​സ്ത​കം പി. ​നാ​രാ​യ​ണ​ൻ പ്ര​കാ​ശ​നം ചെ​യ്യും. കെ.​വി ശ്രീ​ധ​ര​ൻ ഏ​റ്റു​വാ​ങ്ങും. കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​പി. വേ​ണു​ഗോ​പാ​ല​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ. ​ഗോ​പി​നാ​ഥ​ൻ, ആ​ർ. മോ​ഹ​ന​ൻ, സി.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​സി. സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി

അ​ന്തി​ക്കാ​ട്: ജ​ന​കീ​യാ​സൂ​ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ​ക്കാ​ണ് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ വ​ർ​ക്ക​ർ​മാ​ർ വ​ഴി വി​ത​ര​ണം ന​ട​ത്തും.
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ പി.​എ. ഷ​ഫീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​ടി. സു​ജ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ന​ക, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന്യൂ ​ലേ​ബ​ർ പാ​ർ​ട്ടി വി​പു​ലീ​ക​രി​ക്കു​ന്നു

തൃ​ശൂ​ർ: ന്യൂ ​ലേ​ബ​ർ പാ​ർ​ട്ടി എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ പാ​ർ​ശ്വ​വ​ർ​ക്ക​രി​ക്ക​പ്പെ​ട്ട സ​മു​ദാ​യ​ങ്ങ​ളെ​യും പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ൽ സ​മു​ദാ​യ​ങ്ങ​ളെ​യും മു​ന്നോ​ക്ക പി​ന്നാ​ക്ക ക്രൈ​സ്ത​വ, മു​സ്ലീം ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ക്കു​ന്നു.
26ന് ​രാ​വി​ലെ പ​ത്തി​നു ചേ​രു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ന്യൂ ​ലേ​ബ​ർ പാ​ർ​ട്ടി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ക്ര​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.