ഊ​ര​കം അ​മ്മ​ത്തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ ബ്ര​ഹ്മ​ക​ല​ശാ​ഭി​ഷേ​കം, രോ​ഹി​ണി​വി​ള​ക്ക് 27ന്
Saturday, March 25, 2023 12:58 AM IST
ചേ​ർ​പ്പ്: ഊ​ര​കം അ​മ്മ​ത്തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ ദേ​വ​മേ​ള​യോ​ടു പ്രാ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് ബ്ര​ഹ്മ​ക​ല​ശാ​ഭി​ഷേ​കം, ശ്രീ​ഭൂ​ത​ബ​ലി, രോ​ഹി​ണി​വി​ള​ക്ക് എ​ന്നി​വ 27നു ​ന​ട​ക്കും. ദീ​പാ​രാ​ധ​ന​ക്കു​ശേ​ഷം തു​ട​ങ്ങി​യ ശു​ദ്ധി​ക​ല​ശ​ക​ർ​മ​ങ്ങ​ൾ പ്രാ​സാ​ദ ശു​ദ്ധി, അ​സ്ത്ര​ക​ല​ശം, ര​ക്ഷോ​ഘ്ന ഹോ​മം, വാ​സ്തു​ഹോ​മം, വാ​സ്തു​ക​ല​ശം, വാ​സ്തു​ബ​ലി, ച​തു​ശു​ദ്ധി ധാ​ര, കു​ണ്ഡ​ശു​ദ്ധി, പ്രാ​യ​ശ്ചി​ത്തം ഹോ​മം, എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.
27നു ​രാ​വി​ലെ അ​ധി​വാ​സം വി​ട​ർ​ത്തി പൂ​ജ, പ​രി​ക​ല​ശ പൂ​ജ,108 പ​രി​ക​ല​ശം, സ്വ​ർ​ണ​ക്കു​ട​ത്തി​ൽ ബ്ര​ഹ്മ​ക​ല​ശാ​ഭി​ഷേ​കം രാ​വി​ലെ 9.30നു ​ന​ട​ക്കും. പെ​രു​വ​നം ആ​റാ​ട്ടു​പു​ഴ പൂ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ൽ ശു​ദ്ധി​ക​ല​ശ​ത്തോ​ടെ പ്രാ​രം​ഭം കു​റി​ക്കു​ന്ന, ബ്ര​ഹ്മ​ക​ല​ശം ആ​ടു​ന്ന ഏ​ക​ക്ഷേ​ത്ര​മാ​ണ് ഊ​ര​കം അ​മ്മ​ത്തി​രു​വ​ടി ക്ഷേ​ത്രം.​സ​ന്ധ്യ​ക്കു വി​ശേ​ഷാ​ൽ നി​റ​മാ​ല രാ​ത്രി അ​ത്താ​ഴ​ശീ​വേ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് ശ്രീ​ഭൂ​ത​ബ​ലി ന​ട​ക്കും.
വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് ഊ​ര​കം അ​മ്മ​ത്തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ ശ്രീ​ഭൂ​ത​ബ​ലി ന​ട​ക്കു​ക. ശ്രീ​ഭൂ​ത​ബ​ലി​ക്കു ശേ​ഷം രോ​ഹി​ണി വി​ള​ക്കി​ന് ദേ​വി​യെ അ​ഞ്ചു ഗ​ജ​വീ​ര​ന്മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​ക്കും. ചെ​റു​ശേ​രി പ​ണ്ടാ​ര​ത്തി​ൽ കു​ട്ട​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ള​വും തു​ട​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​വും ഉ​ണ്ടാ​കും.