തൃ​ക്കൂ​ര്‍ തു​രു​ത്തി​പ്പാ​ട​ത്ത് കൊ​തു​കി​ന്‍റെ അ​തി​സാ​ന്ദ്ര​ത; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ
Saturday, March 25, 2023 12:58 AM IST
തൃ​ക്കൂ​ര്‍: തു​രു​ത്തി​പ്പാ​ട​ത്ത് കൊ​തു​കി​ന്‍റെ അ​തി​സാ​ന്ദ്ര​ത ക​ണ്ടെ​ത്തി. ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണു കൊ​തു​ക് ക്ര​മാ​ധീ​ത​മാ​യി പെ​രു​കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. വേ​ന​ൽ ശ​ക്ത​മാ​വു​ക​യും പാ​ട​വും പു​ഴ​യും വ​ര​ളു​ക​യും ചെ​യ്ത​താ​ണു കൊ​തു​ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ക​നാ​ലി​ലും പാ​ട​ത്തെ ചാ​ലു​ക​ളി​ലും വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ കൊ​തു​ക് പ്ര​ച​ന​നം കൂ​ടി.
കൊ​തു​കു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ തൃ​ക്കൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​നു​പ​മ വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് ന​ൽ​കി.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ നി​ന്നു​ള്ള വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ സം​ഘം സ്ഥ​ല​ത്തെ​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ ന​മ്പാ​ട​ൻ, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ർ​ആ​ർ​ടി​മാ​രു​ടെ യോ​ഗം ചേ​ർ​ന്ന് രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ പ്ര​ദേ​ശ​ത്ത് ഫോ​ഗിം​ഗും, സ്പ്രേ​യിം​ഗും ന​ട​ത്തു​ന്നു​ണ്ട്.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നി​ന്നും മ​റ്റ​ത്തൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും സ്പ്രേ​യിം​ഗി​നു​ള്ള മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​ത്തി​ന് എ​ത്തി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.