ഗ​താ​ഗ​ത പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ന​വീ​ക​രി​ക്ക​ൽ; യോ​ഗം ഇ​ന്ന്
Saturday, March 25, 2023 12:58 AM IST
പാ​വ​റ​ട്ടി: എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പൂ​വ​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഗ​താ​ഗ​ത പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ യോ​ഗം ഇ​ന്നു ന​ട​ക്കും.
പൂ​വ​ത്തൂ​ർ ബ​സ്‌ സ്റ്റാ​ൻ​ഡി​ലു​ള്ള കോ​രു മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ രാ​വി​ലെ 10ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​യോ ഫോ​ക്സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, പാ​വ​റ​ട്ടി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എം.​കെ. ര​മേ​ഷ്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബ​സ് ഉ​ട​മ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, ബ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
പൂ​വ​ത്തൂ​ർ സെ​ന്‍റ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ള്ള​ത്.