പുത്തൂരിൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ത്തു
Saturday, March 25, 2023 12:58 AM IST
പു​ത്തൂ​ർ: ഗ​വ. സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ട് ക്ലാ​സ് മു​റി​ക​ളു​ടെ ജ​ന​ൽ​ച്ചി​ല്ലു​ക​ളാ​ണു സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ല്ലെ​റി​ഞ്ഞു ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ൾ പ്ര​വൃ​ത്തി സ​മ​യ​ത്തി​നു​ശേ​ഷ​വും രാ​ത്രി​യി​ലും സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ക്ലാ​സ് റൂ​മു​ക​ൾ​ക്കു സ​മീ​പ​വും സ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​യ​റു​ന്ന​തു പ​തി​വാ​യ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ പ്ര​ധാ​ന ഗേ​റ്റ് ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് പൂ​ട്ടി​യാ​ണ് പോ​യ​ത്.
ഇ​തി​ന്‍റെ പ്ര​തി​കാ​ര​മെ​ന്നോ​ണ​മാ​ണു ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്ത​ത്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു കൈ​മാ​റി. നി​ർ​മാ​ണം ന​ട​ത്തി മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും നാ​ശ​ന​ഷ്ട്ടം വ​രു​ത്തി​യ​വ​രെ ക​ണ്ടെ​ത്തി ത​ക്ക​താ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.