കെഎ​ൻ​ടി​ഇ​ഒ സം​സ്ഥാ​ന സ​മ്മേ​ള​നം
Saturday, March 25, 2023 12:56 AM IST
തൃ​ശൂ​ർ: കേ​ര​ള നോ​ണ്‍ ടീ​ച്ചിം​ഗ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി തൃ​ശൂ​ർ ശ്രീ​കേ​ര​ള വ​ർ​മ കോ​ള​ജി​ൽ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 10ന് ​സം​സ്ഥാ​ന കൗ​ണ്‍​സി​ൽ ചേ​രും. വൈ​കി​ട്ട് അ​ഞ്ചി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​മോ​ദ് വെ​ള്ള​ച്ചാ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ളെ രാ​വി​ലെ 9.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം, യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം, മു​ൻ​കാ​ല സാ​ര​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സി. ​നൈ​നാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സ​ത്യാ​ന​ന്ദ​ൻ, കെ. ​ഗി​രി​ധ​ര​ൻ, പ്രേം​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.