ചാ​ല​ക്കു​ടി പ്ര​സ് ഫോ​റം അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Saturday, March 25, 2023 12:56 AM IST
തൃ​ശൂ​ർ: ചാ​ല​ക്കു​ടി പ്ര​സ് ഫോ​റ​ത്തി​ന്‍റെ പ്ര​ണാ​മം 2023 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ന്ത​രി​ച്ച യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​ധു സ​ന്പാ​ളൂ​ർ സ്മാ​ര​ക​മാ​യി ചാ​ല​ക്കു​ടി സോ​ഷ്യ​ൽ കെ​യ​ർ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ർ​പെ​ടു​ത്തി​യ മാ​ധ്യ​മ​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭ​വ​ന​യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് മു​ൻ എ​ഡി​റ്റ​ർ എം.​ജി. രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കും. 11,111 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ജ​ന്മ​ഭൂ​മി വ​ട​ക്കാ​ഞ്ചേ​രി ലേ​ഖ​ക​ൻ ശി​വ​പ്ര​സാ​ദ് പ​ട്ടാ​ന്പി, പു​തു​ക്കാ​ട് എ​ൻ​സി​ടി​വി​യി​ലെ ബൈ​ജു ദേ​വ​സി, മ​ല​യാ​ള മ​നോ​ര​മ പ​ഴ​യ​ന്നൂ​ർ ലേ​ഖ​ക​ൻ ഭാ​നു​പ്ര​കാ​ശ്, തൃ​ശൂ​ർ ടി​സി​വി​യി​ലെ ലി​റ്റി ജെ​യ്സ​ൺ, കയ്പ​മം​ഗ​ലം എ​സ് ടി​വി​യി​ലെ ഹ​രി പെ​രി​ഞ്ഞ​നം എ​ന്നി​വ​രും വി​വി​ധ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി. 5,000 രൂ​പ രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ.
ദൂ​ര​ദ​ർ​ശ​ൻ മു​ൻ ന്യൂ​സ് റീ​ഡ​റും ജ​നം ടി​വി മു​ൻ സീ​നി​യ​ർ എ​ഡി​റ്റ​റു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ, സ​ത്യ​ദീ​പം എ​ഡി​റ്റ​ർ ഷി​ജു ആ​ച്ചാ​ണ്ടി, ഗോ​ൾ​ഡ് എ​ഫ്എം ന്യൂ​സ് എ​ഡി​റ്റ​ർ റോ​യ് റാ​ഫേ​ൽ, തൃ​ശൂ​ർ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ് ക​ണ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഏ​പ്രി​ൽ ര​ണ്ടി​ന് ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടി​ന് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ രാ​ജീ​വ് ഗാ​ന്ധി ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ണാ​മം 2023ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷാ​ലി മു​രി​ങ്ങൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച മെ​ട്രോ വാ​ർ​ത്ത സ​ബ് എ​ഡി​റ്റ​ർ നീ​തു ച​ന്ദ്ര​നെ അ​നു​മോ​ദി​ക്കും. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ​ബി ജോ​ ർ​ജ് ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചാ​ല​ക്കു​ടി പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷാ​ലി മു​രി​ങ്ങൂ​ർ, സെ​ക്ര​ട്ട​റി സി​ജോ ചാ​തേ​ലി, പ്ര​ണാ​മം ചെ​യ​ർ​മാ​ൻ ര​മേ​ഷ് കു​മാ​ർ കു​ഴി​ക്കാ​ട്ടി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ദി​ലീ​പ് നാ​രാ​യ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു​മോ​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.