മൂന്നുപീടികയിൽ പ്രകടനം
മൂന്നുപീടിക: രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം;കോണ്‍ഗ്രസ് കയ്പമംഗലം ബ്ലോക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ പ്രകടനം നടത്തി. മൂന്നുപീടിക സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ, ഡിസിസി സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, കെ.എഫ്. ഡൊമിനിക്, നേതാക്കളായ ശോഭ സുബിൻ, സുരേഷ് കൊച്ചുവീട്ടിൽ, കെ.കെ. രാജേന്ദ്രൻ, ശോഭന രവി, സി. ജെ. ജോഷി, കെ.വി. ചന്ദ്രൻ, പി.എ. അനസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായ് മൂടിക്കെട്ടി പ്രതിഷേധം
ഇരിങ്ങാലക്കുട: രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയുടെ വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു.
മണ്ഡലം ട്രഷറർ ജോസ് മാന്പിള്ളി സ്വാഗതവും സെക്രട്ടറി സത്യൻ തേനാഴികുളം നന്ദിയും പറഞ്ഞു. ബ്ലോക്ക് ഭാരവാഹി വിജയൻ ഇളയേടത്ത്, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, ജസ്റ്റിൻ ജോണ്‍, എൻ.ജെ. ജോയ്, വി.എം. ബാലകൃഷ്ണൻ, അഡ്വ. പി.ജെ. തോമസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് ശ്രീരാം ജയബാലൻ, ഗിഫ്റ്റ്സണ്‍ ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധ പ്രകടനം നടത്തി
ചാലക്കുടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ചാലക്കുടിയിൽ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സനീ ഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, നഗരസഭ ചെയർമാൻ എബി ജോർജ്, ഡിസിസി സെക്രട്ടറി കെ. ജെയിംസ് പോൾ, കെപിസിസി മെന്പർ ഷോണ്‍ പെല്ലിശേരി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അനിൽ പരിയാരം, ബിജു ചിറയത്ത്, ഇട്ടൂപ്പ് അയിനിക്കാടൻ, ജോണി പുല്ലൻ, ജോർജ് തോമാസ്, ലിജോ ജോണ്‍, സിന്റോ മാത്യു, ജെയ്ഫാൻ മാനാടൻ, ജോമോൻ മാപ്രാംന്പിള്ളി എന്നിവർ നേതൃത്വം നൽകി.