അ​ന്ന​ദാ​ന​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും നടത്തി
Saturday, March 25, 2023 12:54 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളും ദേ​വ​സ്വം ബോ​ർ​ഡും ന​ട​ത്തി​യ വ്യാ​പ​ക​മാ​യ അ​ന്ന​ദാ​ന​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും ഭ​ക്ത​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി.
സേ​വാ​ഭാ​ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ​ന​ട​യി​ൽ ഒ​രു​ക്കി​യ അ​ന്ന​ദാ​ന പ​ന്ത​ലി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ ഭ​ക്ത​ർ​ക്കാ​ണ് അ​ന്ന​ദാ​നം ന​ട​ത്തി​യ​ത്. പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​യ്ക്കും രാ​ത്രി​യും ആ​ണ് ഭ​ക്ത​ർ​ക്ക് അ​ന്ന​ദാ​ന പ​ന്ത​ലി​ൽ ഭ​ക്ഷ​ണം വി​ള​ന്പി​യ​ത്.
കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്, നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി, കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ൺ സ​ഹ​ക​ര​ണ ബാ​ങ്ക്, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ, തി​രു​വ​ഞ്ചി​ക്കു​ളം ക്ഷേ​ത്ര ക്ഷേ​മ സ​മി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും അ​ന്ന​ദാ​നം ന​ട​ന്നു.