ക്ഷീ​ര മേ​ഖ​ല​യി​ലും തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കും ബ്രാ​ൻ​ഡ്
Friday, March 24, 2023 1:05 AM IST
തൃ​ശൂ​ർ: കാ​ർ​ഷി​ക അ​നു​ബ​ന്ധ മേ​ഖ​ല​യ്ക്കും തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കും ഉൗ​ന്ന​ൽ ന​ൽ​കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു. കാ​ർ​ഷി​ക - അ​നു​ബ​ന്ധ മേ​ഖ​ല​യ്ക്കാ​യി 10 കോ​ടി രൂ​പ​യും ആ​രോ​ഗ്യ-​സേ​വ​ന മേ​ഖ​ല​ക​ൾ​ക്കാ​യി 35 കോ​ടി രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി 40 കോ​ടി​യും നീ​ക്കി​വ​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തോ​ടൊ​പ്പം വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നും ബ​ജ​റ്റി​ൽ ഉൗ​ന്ന​ലു​ണ്ട്. ഭ​ര​ണ​ച്ചെ​ല​വു കു​റ​ച്ചു കൂ​ടു​ത​ൽ തു​ക വി​ക​സ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന് ആ​സ്തി സൃ​ഷ്ടി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ "സം​രം​ഭ’ എ​ന്ന ബ്രാ​ൻ​ഡി​നു കീ​ഴി​ലാ​ക്കും. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി ചേ​ർ​ന്നു മു​ന്തി​യ ഇ​നം പ​ശു​ക്ക​ളു​ടെ ഫാം ​ആ​രം​ഭി​ച്ച് പാ​ൽ, പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ൾ, മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ സ്വ​ന്തം ബ്രാ​ൻ​ഡാ​യി ഇ​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.
മാ​ലി​ന്യ പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി മാ​തൃ​ക സൃ​ഷ്ടി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത 29 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രം​ഭി​ച്ച ശു​ചി​പൂ​ർ​ണ പ​ദ്ധ​തി​ക്കു പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും. ചേ​ല​ക്ക​ര ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് സ്ഥാ​പി​ക്കാ​ൻ ഒ​രു കോ​ടി​യും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് മൂ​ന്നു​കോ​ടി​യും വ​ക​യി​രു​ത്തി.
കാ​ൻ​സ​ർ മു​ക്ത തൃ​ശൂ​രി​നാ​യി ആ​രം​ഭി​ച്ച "ക്യാ​ൻ തൃ​ശൂ​ർ’ പ​ദ്ധ​തി​ക്കാ​യി 1.5 കോ​ടി രൂ​പ​യും മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി 2.5 കോ​ടി​യും നീ​ക്കി​വ​ച്ചു. ചേ​റ്റു​വ​ക്കോ​ട്ട സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നും ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ടാ​കും. പ​ട്ടി​ക​ജാ​തി കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ആ​ദി​വാ​സി ഉൗ​രു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും വി​ദൂ​ര ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ത​രം​ഗം പ​ദ്ധ​തി​ക്കും തു​ക വ​ക​യി​രു​ത്തി. 134,01,50,422 രൂ​പ വ​ര​വും 133,33,10,000 രൂ​പ ചെ​ല​വും 68,40,422 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.