ചാ​ല​ക്കു​ടി ദേ​ശീ​യപാ​ത​യി​ൽ ലോ​റി മ​റി​ഞ്ഞു
Friday, March 24, 2023 1:03 AM IST
ചാ​ല​ക്കു​ടി: ദേ​ശീ​യപാ​ത​യി​ൽ പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​നി​ൽ ചോ​ളത്തണ്ടു​ക​ൾ ക​യ​റ്റിവ​ന്ന ലോ​റി മ​റി​ഞ്ഞു. ഡ്രൈ​വ​റും ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളും പ​രി​ക്കൊ​ന്നും കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ചെ 5.30 നാ​യിരുന്നു അ​പ​ക​ടം.
പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും അ​ടി​ച്ചി​ലി​യി​ലെ ഫാ​മി​ലേ​ക്ക് ചോ​ള ത്തണ്ടുകൾ ക​യ​റ്റി വ​രി​ക​യാ​യി​രു​ന്നു ലോ​റി. ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും പ​ഴ​യ എ​ൻഎ​ച്ചി​ലേ​ക്ക് തി​രി​ഞ്ഞപ്പോ​ഴാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ദേ​ശീ​യ പാ​ത​യും പ​ഴ​യ എ​ൻഎ​ച്ചും ത​മ്മി​ലു​ള്ള ഉ​യ​രവ്യ ത്യാ​സ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.
ര​ണ്ട് റോ​ഡു​ക​ളു​ടെയും ​ഉ​യ​ര വ്യ​ത്യാ​സം അ​പ​ക​ടര​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​നങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ നി​ർ​ത്തി സാ​വ​ധാ​ന​ത്തി​ലാ​ണു റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി അ​പാ​ക​ത പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കും.