വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു
Thursday, March 23, 2023 2:37 AM IST
കൊ​ട​ക​ര: മു​ള്ളൂ​ർ​ക്ക​ര​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ​പ്ലൈ​കോ പാ​ഡി ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30 നാ​ണ് സം​ഭ​വം. കൊ​ട​ക​ര പാ​റ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യ സു​മി (32) ആ​ണ് മ​രി​ച്ച​ത്. കൊ​ട​ക​ര​യി​ൽ നി​ന്ന് ചെ​റു​തു​രു​ത്തി​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

തൃ​ശൂ​ർ-​ഷൊ​ർ​ണ്ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ മു​ള്ളൂ​ർ​ക്ക​ര ബൈ​ക്ക് ഹൗ​സി​നു സ​മീ​പം സു​മി​യു​ടെ ഭ​ർ​ത്താ​വ് പ്ര​ശാ​ന്ത് സ്കൂ​ട്ടി​യി​ൽ നി​ന്നി​റ​ങ്ങി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ​പ്പോ​ൾ സ്കൂ​ട്ടി​യി​ൽ ബൈ​ക്ക് വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ടി​യി​ൽ ഇ​രു​ന്നി​രു​ന്ന സു​മി​യും വാ​ഹ​ന​വും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്നി​രു​ന്ന ബൊ​ലേ​റോ കാ​റി​ന​ടി​യി​ൽ സു​മി പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ മു​ള്ളൂ​ർ​ക്ക​ര​യി​ലു​ള്ള ആം​ബു​ല​ൻ​സ് എ​ത്തി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: ന​പ​സ്യ, ന​വ​ന്യ.