കേ​ച്ചേ​രി സെ​ന്‍റ​ർ വി​ക​സ​നം: സ​ർ​വേ ന​ട​പ​ടി തു​ട​ങ്ങി
Thursday, March 23, 2023 12:35 AM IST
കേ​ച്ചേ​രി: തൃ​ശൂ​ർ- കു​റ്റി​പ്പു​റം റൂ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ കേ​ച്ചേ​രി സെ​ന്‍റ​ർ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. സ​ർ​വേ​യ്ക്കു​ള്ള അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ആ​രം​ഭി​ച്ച​ത്. മ​ണ​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ മു​ര​ളി പെ​രു​നെ​ല്ലി​യു​ടേ​യും ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ന്‍റേയും ശ്ര​മ​ങ്ങ​ളാ​ണു വി​ക​സ​ന​ത്തി​നു തു​ണ​യാ​യ​ത്.
കേ​ച്ചേ​രി സെ​ന്‍റ​ർ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ കു​ന്നം​കു​ളം റോ​ഡി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ൽ കേ​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡ്‌വ​രെ​യും വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ൽ കേ​ച്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ത​ൽ കേ​ച്ചേ​രി സെ​ന്‍റ​ർ​വ​രെ​യും ആ​ളൂ​ർ മ​റ്റം റോ​ഡി​ൽ കേ​ച്ചേ​രി ഗ​വ: എ​ൽ​പി സ്കൂ​ൾ മു​ത​ൽ കേ​ച്ചേ​രി സെ​ന്‍റ​ർ​വ​രെ​യും പ​ന്നി​ത്ത​ടം റോ​ഡി​ൽ മ​ന്പ ഉ​ൽ ഹു​ദ ഇ​സ്ലാ​മി​ക് അ​ക്കാ​ദ​മി മു​ത​ൽ കേ​ച്ചേ​രി സെ​ന്‍റ​ർ​വ​രെ​യും 24 മീ​റ്റ​ർ വീ​തി​യി​ൽ ചാ​ന​ലൈ​സ് ഐ​ല​ന്‍റ് മോ​ഡ​ൽ റോ​ഡാ​ണു രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.
ഈ ​മാ​സം അ​വ​സാ​നം ഡി​പി​ആ​ർ പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. മ​ഴു​വ​ഞ്ചേ​രി മു​ത​ൽ ചൂ​ണ്ട​ൽ വ​രെ​യു​ള​ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ കി​ഫ്ബി ഏ​റ്റെ​ടു​ക്കു​മെ​ന്നും 22 മീ​റ്റ​ർ അ​ള​വി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്ത​വ പു​ന:​സ്ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കേ​ച്ചേ​രി സെ​ന്‍റ​റി​ലെ സ​ർ​വേ അ​ട​യാ​ള​പ്പെ​ടു​ത്ത​ലി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ്, കെ​ആ​ർ​എ​ഫ്ഇ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മൈ​ഥി​ലി, പ്രൊ​ജ​ക്റ്റ് എ​ൻ​ജി​നീ​യ​ർ ജി​നു ഉ​ണ്ണി​കൃ​ഷ്ണ​ൻ, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ മി​ക്കു വ​ർ​ഗീ​സ്, സി.​ടു. ഇ​ൻ​ഫ്രാ സ്ട്ര​ക്ച​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സി.​ബി. ജ്യോ​തി​ഷ്, കെ.​എ​സ്. ഷൈ​ബു, പ​ഞ്ചാ​യ​ത്തം​ഗം വി.​പി. ലീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു