ത​ണ്ണീ​ർ പ​ന്ത​ലൊ​രു​ക്കി ഇ​സാ​ഫ് ബാ​ങ്ക്
Thursday, March 23, 2023 12:35 AM IST
മ​ണ്ണു​ത്തി: ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ണ്ണീ​ർ പ​ന്ത​ൽ ഒ​രു​ക്കി. മ​ണ്ണു​ത്തി ഇ​സാ​ഫ് ഭ​വ​ന്‍റെ മു​ന്പി​ൽ ദേ​ശീ​യ പാ​ത​യോ​ടു ചേ​ർ​ന്നാ​ണു പ​ന്ത​ൽ. ഒ​ല്ലൂ​ർ എ​സി​പി പി.​എ​സ്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​സാ​ഫ് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ൾ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ്, മ​ണ്ണു​ത്തി ജ​ന​കീ​യ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഭാ​സ്ക​ര​ൻ കെ. ​മാ​ധ​വ​ൻ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​എ. ബാ​ബു, സെ​ക്ര​ട്ട​റി കെ.​എ. ഷി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്ത​ലി​ൽ കു​ടി​വെ​ള്ള​വും സം​ഭാ​ര​വും ല​ഭി​ക്കും. ലോ​ക ജ​ല ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​സാ​ഫ് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ൾ തോ​മ​സ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​തി​ജ്ഞ​യും സ​ന്ദേ​ശ​വും ന​ൽ​കി.