അ​ള​ഗ​പ്പ മി​ൽ അ​ട​ച്ചി​ട്ടു മൂ​ന്നു​വ​ർ​ഷം: തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ൽ
Thursday, March 23, 2023 12:35 AM IST
പു​തു​ക്കാ​ട്: കോ​വി​ഡി​ന്‍റെ പേ​രി​ൽ അ​ള​ഗ​പ്പ മി​ൽ അ​ട​ച്ചി​ട്ട് മൂ​ന്നു​വ​ർ​ഷം തി​ക​യു​ന്നു. നാ​ഷ​ന​ൽ ടെ​ക്സ്റ്റൈ​ൽ കോ​ർ​പ്പ​റേ​ഷ​നു കീ​ഴി​ൽ അ​ള​ഗ​പ്പ മി​ൽ അ​ട​ക്ക​മു​ള്ള 23 മി​ല്ലു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ അ​ർ​ധ പ​ട്ടി​ണി​യി​ലും ദു​രി​ത​ത്തി​ലു​മാ​ണ്. ഇ​ത്ര​നാ​ൾ ന​ൽ​കി​യ പ​കു​തി ശ​ന്പ​ളം അ​ഞ്ചു മാ​സ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. പി​രി​ഞ്ഞു പോ​യ​വ​ർ​ക്ക് ഒ​ന്ന​ര വ​ർ​ഷ​മാ​യി ഗ്രാ​റ്റു​വി​റ്റി സം​ഖ്യ ന​ൽ​കു​ന്നു​മി​ല്ല. മി​ൽ​തു​റ​ക്കു​ക, ഗ്രാ​റ്റു​വി​റ്റി​യും ശ​ന്പ​ള​വും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ൽ പ​ടി​ക്ക​ൽ ഇ​ന്നു പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ന്േ‍​റാ ഇ​ല്ലി​ക്ക​ൽ, ടി.​ഡി. ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.