‘ക​ണ്ട​ൽ​ക്കാടൊ​രു​ക്കാം... ഭൂ​മി​ക്കൊ​രു കൂ​ടൊ​രു​ക്കാം’
Thursday, March 23, 2023 12:33 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: പെ​ഴും​കാ​ട് ചീ​പ്പു​ചി​റ​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ച് 3000 ക​ണ്ട​ൽ തൈ​ക​ൾ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. മു​കേ​ഷ് ക​ണ്ട​ൽ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ്ന റി​ജാ​സ് അ​ധ്യ​ക്ഷ​യാ​യി.
അ​സി.​സെ​ക്ര​ട്ട​റി സു​ജ​ൻ പൂ​പ്പ​ത്തി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി​ന്ധു ബാ​ബു, മെ​ന്പ​ർ​മാ​രാ​യ ഷ​റ​ഫു​ദ്ദീ​ൻ, സ​ദ​ക്ക​ത്തു​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​റി​ഷി, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫെ​ബി​ൻ ഫ്രാ​ൻ​സി​സ്, തൊ​ഴി ലു​റ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ അ​ർ.​പി. വേ​ലാ​യു​ധ​ൻ, കൃ​ഷി ഓ​ഫീ​സ​ർ സീ​മ ഡേ​വി​സ് പ​ങ്കെടു​ത്തു.