വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഇ​നി നീ​ന്താ​തെ സ്കൂ​ളി​ലെ​ത്താം; ആ​ല-ഗോ​തു​രു​ത്ത് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കും
Thursday, March 23, 2023 12:33 AM IST
കോ​ത​പ​റ​ന്പ്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഇ​നി വെ​ള്ള​ത്തി​ൽ നീ​ന്താ​തെ സ് കൂ​ളി​ലെ​ത്താം. ആ​ല ഗോ​തു​രു​ത്ത് റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ പ​ണി​യു​മെ​ന്ന് ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ.
ദീ​ർ​ഘ​നാ​ളാ​യി ശ്രീ​നാ​രാ​യ​ണ​പു​രം ആ​ല ഗോ​തു​രു​ത്ത് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വേ​ലി​യേ​റ്റ സ​മ​യ​ത്ത് മു​ട്ടി​നു​മേ​ലെ വെ​ള്ളം ത​ര​ണം​ചെ​യ്താ​ണ് സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്. സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡു​ണ്ടെ​ങ്കി​ലും വേ​ലി​യേ​റ്റ സ​മ​യം റോ​ഡി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശം അ​പ​ക​ട​പ​ര​മാ​യ രീ​തി​യി​ൽ വെ​ള്ളം വ​ന്നു​നി​റ​യും. ഈ ​ദു​ര​വ​സ്ഥ ഗ്രാ​മപ​ഞ്ചാ​യ​ത്തും സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക ശു​പാ​ർ​ശ പ്ര​കാ​ര​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ പ​ണി​യാ​ൻ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്.
ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും എം​എ​ൽ​ എ അ​റി​യി​ച്ചു.