ലോ​ട്ട​റി തൊഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Thursday, March 23, 2023 12:32 AM IST
തൃ​ശൂ​ർ: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​കളുടെ തെ​റ്റാ​യ നി​കു തി ന​യ​ത്തി​നെ​തി​രെ ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ​സ് ആ​ൻഡ് സെ​ല്ലേഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു. വ​ട​ക്കാഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ജി​ല്ലാ ആ​ക്ടി​ംഗ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബ്ര​മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ജേ​ക്ക​ബ്, ജി​ല്ല വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ല​തീ​ന്ദ്ര​ൻ, ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ. രാ​ജീ​വ്, നേ​താ​ക്ക​ളാ​യ കെ.​പി. സോ​മ​സു​ന്ദ​ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​ഒ. തോ​മാ​സ്, വി​നോ​ദ് വി​ത​യ​ത്തി​ൽ, എം.​ഡി. ഷൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.