മ​ഞ്ഞ​ൾ പ്ര​സാ​ദം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ടം
Wednesday, March 22, 2023 1:01 AM IST
കൊ​ര​ട്ടി: ത​രി​ശു​ര​ഹി​ത ഗ്രാ​മ​മാ​യി കൊ​ര​ട്ടി​യെ മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്ത മ​ഞ്ഞ​ൾ പ്ര​സാ​ദം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും കൊ​ര​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 280 ക​ർ​ഷ​ക​ർ​ക്കാ​യി 2800 കി​ലോ മ​ഞ്ഞ​ളാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്.
കൃ​ഷി ഓ​ഫീ​സ​ർ ദീ​പ ജോ​ണി, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. തോ​മ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി. ജ്യോ​തി​ഷ്കു​മാ​ർ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. സു​ഭാ​ഷ്, ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ.​ജി. സ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ലി​ജോ ജോ​സ്, ഷി​മ സു​ധി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.