വി​ക​സ​ന സ്വ​പ്ന​ങ്ങ​ളു​മാ​യി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Wednesday, March 22, 2023 1:00 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ആ​രോ​ഗ്യ മേ​ഖ​ല​ക്ക് നാ​ലു​കോ​ടി പ​ത്തു​ല​ക്ഷ​വും കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ഒ​രു കോ​ടി നാ​ല്പ​ത്തി​യേ​ഴ് ല​ക്ഷ​വും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് ആ​റ​ര​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ 2023- 24 വ​ർ​ഷ​ത്തെ ബ്ജ​റ്റ്. 1,11,77,39,772 രൂ​പ വ​ര​വും 1,09,16,46,280 രൂ​പ ചെ​ല​വും 2,60,93,492 രൂ​പ നീ​ക്കി​യി​രു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 13,05 ,80,000 രൂ​പ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.
പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​വി. ചാ​ർ​ളി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു. പ​ട്ട​ണ​ത്തി​ലെ റോ​ഡു​ക​ൾ​ക്കും പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​മാ​യി ഒ​ൻ​പ​തു​കോ​ടി രൂ​പ​യാ​ണ് മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​ത്. ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് പ​ദ്ധ​തി​ക്കാ​യി ഒ​രു​കോ​ടി രൂ​പ നീ​ക്കിവ​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ദ്ധ​തി​ക​ൾ മി​ക​ച്ച നി​ല​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ബ​ജ​റ്റ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ലൈ​ഫ് പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി 398 ല​ക്ഷം രൂ​പ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നും 352 രൂ​പ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നും ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
അ​തി​ദാ​രി​ദ്യ​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി​യ 197 അ​തി​ദാ​രി​ദ്യ്ര കു​ടും​ബ​ങ്ങ​ളെ 2025 ആ​കു​ന്ന​തോ​ടെ അ​തി​ദാ​രി​ദ്യ്ര​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നും മോ​ചി​ത​രാ​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2022-23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ബജ​റ്റ് എ​ടു​ത്ത് പ​റ​യു​ന്നു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ മു​ഖ്യ​ധാ​ര​യി​ൽ കൊ​ണ്ട് വ​രു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 2,77,28,000 രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
വ​നി​താ വി​ക​സ​ന മേ​ഖ​ല​യി​ൽ 78 ല​ക്ഷം രൂ​പ​യാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം-​ക​ലാ സം​സ്ക്കാ​രി​കം മേ​ഖ​ല​യി​ൽ ഒ​രു കോ​ടി നാ​ല്പ​തു​ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക. കു​ട്ടി​ക​ളു​ടെ മേ​ഖ​ല​ക്ക് 34,00,000 രൂ​പ​യും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 64,00,000 രൂ​പ​യും നീ​ക്കിവ​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊരട്ടി പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന് രണ്ടു കോടി
കൊ​ര​ട്ടി: പ​ശ്ചാ​ത്ത​ല, സേ​വ​ന മേ​ഖ​ല​ക​ൾ​ക്ക​ട​ക്കം കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള 2023-24 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി അ​വ​ത​രി​പ്പി​ച്ചു. 54,10,07,248 രൂ​പ വ​ര​വും 51,02,76,550 രൂ​പ ചെ​ല​വും 3,07,30,698 രൂ​പ മി​ച്ച​വും വ​രു​ന്ന ബ​ജ​റ്റി​ൽ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ആ​വീ​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.
ശു​ദ്ധി കൊ​ര​ട്ടി എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത പ​ദ്ധ​തി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന് ര​ണ്ടു​കോ​ടി​യും യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ കൊ​ര​ട്ടി സ്കി​ൽ ബാ​ങ്കി​ന് 20 ല​ക്ഷം രൂ​പ​യും സൗ​രോ​ർ​ജ പ​ദ്ധ​തി​ക്കാ​യി നാ​ലു​കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
കൊ​ര​ട്ടി സ്പോ​ട്സ് ഹ​ബ് പ​ദ്ധ​തി​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​ത​ത്തി​നൊ​പ്പം ഇ​ത​ര സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ലു​കോ​ടി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. സ്ത്രീ ​സൗ​ഹൃ​ദ ജിം​നേ​ഷ്യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ 40 ല​ക്ഷം, വ​ഴി​ക​ണ്ണ് എ​ന്ന പ​ദ്ധ​തി​യി​ൽ പൊ​തു​ഇ​ട​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും സി​സി​ടി​വി സ്ഥാ​പി​ക്കാ​ൻ 20 ല​ക്ഷം, വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വി​ഭാ​വ​നം ചെ​യ്ത പ്ര​തീ​ക്ഷ അ​ക്കാ​ദ​മി, കു​ടി​ലു​ക​ളി​ലാ​ത്ത കൊ​ര​ട്ടി, സ്നേ​ഹ​കൂ​ടാ​രം പ​ദ്ധ​തി എ​ന്നി​വ​ക്കാ​യി നാ​ലു​കോ​ടി രൂ​പ​യും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. പൊ​തു​കു​ള​ങ്ങ​ളു​ടെ​യും കി​ണ​റു​ക​ളു​ടെ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ഉ​റ​വ തേ​ടി പ​ദ്ധ​തി​ക്ക് 60 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​ന് 20 ല​ക്ഷം രൂ​പ​യും അ​തി​ദ​രി​ദ്ര​ർ​ക്ക് വി​വി​ധ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് 20 ല​ക്ഷ​വും ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. തെ​ളി​നീ​ർ പ​ദ്ധ​തി​ക്ക് അ​ഞ്ചു​ല​ക്ഷ​വും കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ഞ്ചാ​യ​ത്തി​ന് ര​ണ്ടു​ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക് 20 ല​ക്ഷ​വും റോ​ഡു​ക​ൾ ആ​ധു​നീ​ക​രി​ക്കു​ന്ന​തി​നും ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും നാ​ലു​കോ​ടി​യു​മാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.
വ​യോ​ജ​ന, സ്ത്രീ, ​ബാ​ല, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ 50 ല​ക്ഷം രൂ​പ​യാ​ണ് ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. സി​എ​സ്ആ​ർ, സം​സ്ഥാ​ന ഫ​ണ്ട്, കു​ടും​ബ​ശ്രീ ഫ​ണ്ട്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് എ​ന്നി​വ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​ക്രി​യ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
ബ​ജ​റ്റ് അ​വ​ത​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു അ​ധ്യ​ക്ഷ​നാ​യി.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ·ാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി. ജ്യോ​തി​ഷ്കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി ഉ​ഷാ​ദേ​വി, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി.