തീ​റ്റ വി​ത​ര​ണം ന​ട​ത്തി
Wednesday, March 22, 2023 1:00 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ക​ന്നു​കു​ട്ടി​ക​ൾ​ക്കു​ള്ള തീ​റ്റ വി​ത​ര​ണം ന​ട​ത്തി.
നാ​ലു​മാ​സം മു​ത​ൽ ആ​റു​മാ​സം വ​രെ​യു​ള്ള ക​ന്നു​കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ 50% സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. 7,62,500 രൂ​പ ചി​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന ക്ഷീ​ര​പ​ദ്ധ​തി​യി​ൽ 61 പേ​ർ​ക്കാ​ണ് മേ​ത്ത​ല ക​ണ്ടം​കു​ളം ക്ഷീ​ര​സം​ഘ​ത്തി​ൽ​വ​ച്ച് വി​ത​ര​ണം ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
‌ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​യു. ഷി​നി​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. കൈ​സാ​ബ്, പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ ടി.​എ​സ്. സ​ജീ​വ​ൻ. വാ​ർ​ഡ് കൗ​ണ്‍​സ​ല​ർ ഇ.​ജെ. ഹി​മേ​ഷ്, കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ.​ ഇ​ന്ദു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
‌ഡോ. ​ഷ​ബ​ന പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി