ദാ​ഹ​മ​ക​റ്റാ​ൻ ത​ണ്ണീ​ർ​പ​ന്ത​ൽ
Tuesday, March 21, 2023 1:07 AM IST
തൃ​ശൂ​ർ: വേ​ന​ലി​ൽ ദാ​ഹ​മ​ക​റ്റാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന സ​ഹ​ക​ര​ണ ത​ണ്ണീ​ർ​പ​ന്ത​ലി​ന് തൃ​ശൂ​ർ ടി​ബി റോ​ഡി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ തു​ട​ക്ക​മാ​യി. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് സ്റ്റാ​ഫ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യാ​ണ് ത​ണ്ണീ​ർ​പ​ന്ത​ൽ ഒ​രു​ക്കി​യ​ത്.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് തൃ​ശൂ​ർ പ​ള്ളി​ക്കു​ളം ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് രാ​ജ​ൻ സ്വാ​ഗ​ത​വും സൊ​സൈ​റ്റി ഭാ​ര​വാ​ഹി അ​ർ​ണോ​ൾ​ഡ് സ്റ്റീ​ഫ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്ഐ​ബി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​വീ​ണ്‍, എ​സ്ഐ​ബി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​എ​ൻ. അ​ൻ​സി​ൽ, ജോ​സ് ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.