ഇരിങ്ങാലക്കുട: ഡോൺബോസ്കോ സ്കൂളിന്റെ ഡയമണ്ട് ജൂബിലി 5കെ മാരത്തൺ ഏപ്രിൽ ഒന്നിനു നടക്കും. സൂംബ ഡാൻസോടെയുള്ള വാം അപ്പ് സെഷൻ രാവിലെ 6.30ന് സ്കൂൾ അങ്കണത്തിൽ ആരംഭിക്കും. തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു മാരത്തൺ ഫ്ലാഗ് ഒാഫ് ചെയ്യും. സ്കൂൾ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ ഠാണാ, കാട്ടൂർ ബൈപ്പാസ് റോഡ്, ബസ് സ്റ്റാൻഡ്, ഠാണാ മെയിൻ റോഡ് വഴി സ്കൂൾ അങ്കണത്തിൽ സമാപിക്കും. പുരുഷ- വനിത വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനം കരസ്ഥമാക്കുന്നവർക്കു പ്രത്യേക മെമന്റോ നൽകി അനുമോദിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ സമ്മാനദാനം നിർവഹിക്കും.
രജിസ്ട്രേഷൻ ഒാൺലൈനായും ഒാഫ് ലൈനായും ആരംഭിച്ചു കഴിഞ്ഞുവെന്നും പങ്കെടുക്കുന്നവർക്കെല്ലാം ടീ ഷർട്ട്, ഫിനിഷർ മെഡൽ, പാർട്ടിസിപ്പേഷൻ സർട്ടിഫി ക്കറ്റ്, പ്രാതൽ എന്നിവ നൽകുമെന്നും റെക്ടറും വജ്രജൂബിലി ആഘോഷകമ്മിറ്റി ചെയർമാനുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അറിയിച്ചു. ആയിരത്തോളം പേരെങ്കിലും മാരത്തണിന്റെ ഭാഗമാകുമെന്ന് റൺ ക്യാപ്റ്റൻ സെബാസ്റ്റ്യൻ വിൻസന്റ് പറഞ്ഞു. diamond. donboscoijk.edu.in/5krun. registerഎന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്.
2023 ജനുവരി 27ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത വജ്രജൂബിലി ആഘോഷങ്ങൾ ഡിസംബർ എട്ടിന് സമാപിക്കും.
ഫാ. സന്തോഷ് മാത്യു,ഫാ. ജോയ്സൺ മുളവരിക്കൽ, ഫാ. മനു പീടികയിൽ, ഫാ. ജോസിൻ താഴത്തേറ്റ്, സിസ്റ്റർ വി.പി. ഒാമന, പോൾ ജോസ്, സെബി മാളിയേക്കൽ, ശിവപ്രസാദ് ശ്രീധരൻ, സിബി പോൾ, ലൈസ സെബാസ്റ്റ്യൻ, ബിനു ജോൺ, വിനിക് ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.