കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, March 21, 2023 1:04 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത മു​രി​ങ്ങൂ​രി​ൽ​വ​ച്ച് െക​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ യു​വാ​വി​നെ കൊ​ര​ട്ടി സി​ഐ ബി.​കെ. അ​രു​ണ്‍ അ​റ​സ്റ്റു ചെ​യ്തു. ആ​ലു​വ എ​ട​യാ​പു​റം സ്വ​ദേ​ശി വെ​ളി​യ​ത്ത് ലി​ജി​ൻ(37)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 15ന് ​ഉ​ച്ച​തി​രി​ഞ്ഞാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ലി​ജി​ന് മ​റി​ക​ട​ക്കാ​ൻ മു​ന്പി​ലു​ണ്ടാ​യി​രു​ന്ന െക​എ​സ്ആ​ർ​ടി​സി ബ​സ് വ​ഴി​കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബ​സ് ത​ട​ഞ്ഞു നി​ർ​ത്തു​ക​യും ത​ർ​ക്കം മൂ​ത്ത് ഡ്രൈ​വ​റാ​യ ഗോ​പീ​ദാ​സി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വ​ത്രേ. ഹെ​ൽ​മെ​റ്റു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ലി​ജി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ ന​ന്പ​ർ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ട്ടോ ചു​റ്റി​പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ങ്ക​മാ​ലി​യി​ൽ​നി​ന്നും ലി​ജി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണ വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ലി​ജി​ൻ. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ കൊ​ര​ട്ടി സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ പി.​കെ. സ​ജീ​ഷ്, ജി​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.