ഫാ​സി​സ്റ്റു​ക​ളെ താ​ഴെ​യി​റ​ക്ക​ണം: വി.​ഡി. സ​തീ​ശ​ൻ
Tuesday, March 21, 2023 1:04 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: ദേ​ശീ​യ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തെ കു​രു​തി​ക്ക​ള​മാ​ക്കു​ക​യും ഭ​ര​ണ​ഘ​ട​ന​യെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന ഫാ​സി​സ്റ്റ് ഏ​കാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ശ​യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ചു പോ​രാ​ടാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം​ചെ​യ്തു.

വെ​ള്ളാ​ങ്ക​ല്ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് കെ.​ഐ. ന​ജീ​ബ് സ്മാ​ര​ക മ​ന്ദി​രം കോ​ണ​ത്തു​കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യി​രു​ന്നു സ​തീ​ശ​ൻ. കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് ല​ഭി​ക്കേ​ണ്ട 25,000 കോ​ടി​യു​ടെ നി​കു​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം ന​ഷ്ട​മാ​യി.

ഇ​പ്പോ​ൾ സ​മ​സ്ത മേ​ഖ​ല​യി​ലും നി​കു​തി വ​ർ​ധി​പ്പി​ച്ചു ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ലും പു​റ​ത്തും പ്ര​തി​പ​ക്ഷം സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​ഷാ ല​ത്തീ​ഫ് സ്മാ​ര​ക കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ ബെ​ന്നി ബ​ഹ​നാ​ൻ എം​പി, വി.​എം. അ​ലി​യാ​ർ സ്മാ​ര​ക ലൈ​ബ്ര​റി ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, ഡി​ജി​റ്റ​ൽ ആ​ൻ​ഡ് മീ​ഡി​യ വാ​ർ റൂം ​കെ​പി​സി​സി അം​ഗം എം.​പി. ജാ​ക്സ​ണ്‍, വ്യാ​പാ​ര മു​റി​ക​ൾ ടി.​എം. നാ​സ​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് വെ​ള്ളാ​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന അ​ധ്യ​ക്ഷ​നാ​യി. ടി.​ജെ. സ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. മൊ​ഹി​യു​ദ്ദീ​ൻ, എ.​ഐ. അ​ഷ്റ​ഫ് , ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​യു. സു​രേ​ഷ്കു​മാ​ർ, പി.​ഡി. ജോ​സ്, ക​മാ​ൽ കാ​ട്ട​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

75 വ​യ​സ് ക​ഴി​ഞ്ഞ 175 മു​ൻ​കാ​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ, മു​ൻ​കാ​ല ജ​ന​പ്ര​തി​നി​ധി​ക​ൾ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, സം​സ്ഥാ​ന ക​ലോ​ത്സ​വ വി​ജ​യി​ക​ൾ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.