ഒ​ഇ​സി ഗ്രാ​ന്‍റ് സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണമെന്ന്
Tuesday, March 21, 2023 1:01 AM IST
കൊ​ര​ട്ടി: ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള(​മ​റ്റ് അ​ർ​ഹ​മാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ) സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ ക​മ്മി​ഷ​ൻ ന​ൽ​കു​ന്ന ഗ്രാ​ന്‍റ് സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ശ്രീ​രാ​മ​വി​ലാ​സം ച​വ​ള​ർ സൊ​സൈ​റ്റി സം​സ്ഥാ​ന​ക്ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
2022-23 ലെ ​ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 230 കോ​ടി​യി​ൽ 70 കോ​ടി രൂ​പ ഇ​നി​യും വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ധ​ന​വ​കു​പ്പ് ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല​യെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ച​വ​ള​ർ സൊ​സൈ​റ്റി പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ര​ട്ടി​യി​ൽ ന​ട​ന്ന സ​മാ​ദ​ര​ണ സ​ദ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​വി. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. മു​ൻ​കാ​ല നേ​താ​ക്ക​ളാ​യ സി.​കെ. വേ​ലാ​യു​ധ​ൻ, വി.​ആ​ർ. സ​ത്യ​വാ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു ആ​ദ​രി​ച്ചു.
സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി ബൈ​ജു കെ. ​മാ​ധ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​കെ. അ​ശോ​ക​ൻ, പ്ര​ഭാ​ക​ര​ൻ മാ​ച്ചാ​ന്പി​ള്ളി, സെ​ക്ര​ട്ട​റി​മാ​രാ​യ വി​നീ​ഷ് സു​കു​മാ​ര​ൻ, കെ.​കെ. മോ​ഹ​ന​ൻ, പി.​കെ. അ​നി​ൽ, ട്ര​ഷ​റ​ർ എം.​വി. ഗോ​പി, ഓ​ഡി​റ്റ​ർ പി.​കെ. രാ​മ​ൻ, പി.​ആ​ർ. സു​രേ​ന്ദ്ര​ൻ, ബാ​ബു പ​നം​കൂ​ട്ട​ത്തി​ൽ, കെ.​കെ. ഷാ​ജു, കെ.​വി. ജി​ജു, കെ.​എ. ഷൈ​ല​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.