പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത്
Tuesday, March 21, 2023 1:01 AM IST
കാ​ട്ടൂ​ർ: പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ന​ട​ത്തു​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​വി. ല​ത പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 75,635 കി​ലോ മ​ലി​ന്യം ക്ലീ​ൻ​കേ​ര​ള മി​ഷ​ൻ സം​ഭ​രി​ച്ച​താ​യും ഈ ​വ​ർ​ഷം ഏ​ക​ദേ​ശം 5,000 കി​ലോ​യോ​ളം മ​ലി​ന്യം ക്ലീ​ൻ​കേ​ര​ള ഏ​റ്റെ​ടു​ത്ത​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ക്ലീ​ൻ​കേ​ര​ള പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ​ഞ്ചാ​യ​ത്താ​ണ് കാ​ട്ടൂ​ർ. മൂ​ന്ന് അ​വാ​ർ​ഡു​ക​ളും പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ ക​ന്പ​നി​യെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​നീ​ക്കം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ൻ​പു​ത​ന്നെ സം​ഭ​രി​ച്ച മു​ഴു​വ​ൻ മാ​ലി​ന്യ​വും നീ​ക്കം​ചെ​യ്യു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.