കു​ടി​വെ​ള്ള​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി തെ​ക്കും​ക​ര​യി​ൽ ബ​ജ​റ്റ്
Tuesday, March 21, 2023 1:01 AM IST
ആ​വ​ർ​ത്ത​നമെന്ന് പ്ര​തി​പ​ക്ഷം

പു​ന്നം​പ​റ​ന്പ്: സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി തെ​ക്കും​ക​ര​ പ​ഞ്ചാ​യ​ത്തി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.​ പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ഉ​മാ​ല​ക്ഷ്മിയാണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.
39,45,40,468 രൂ​പ വ​ര​വും 39,17,28,056 രൂ​പ ചെ​ല​വും 27,82, 413 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ളതാണ് ബ​ജ​റ്റ്. ഉ​ത്​പാ​ദ​ന മേ​ഖ​ല​യ്ക്ക് 1.25 കോ​ടി​യും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് 28 ല​ക്ഷം രൂ​പ​യും സ​മൂ​ഹ​ത്തി​ൽ പി​ന്നാക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി 30 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് 1.77 കോ​ടിയും നീ​ക്കിവ​ച്ചി​ട്ടു​ണ്ട്.​
എ​ന്നാ​ൽ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ൽ 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ലെ​ ആ​വ​ർ​ത്ത​ന​മാ​ണ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് എ.​ആ​ർ.​ കൃ​ഷ്ണ​ൻ​കു​ട്ടി ആരോപിച്ചു.