കൂ​ട​പ്പു​ഴ അ​നു​ഗ്ര​ഹ സ​ദ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സ്നേ​ഹ​സ​മ്മാ​നം ന​ൽ​കി വി​ദ്യാ​ർ​ഥിക​ൾ
Tuesday, March 21, 2023 1:01 AM IST
പു​തു​ക്കാ​ട് : കൂ​ട​പ്പു​ഴ അ​നു​ഗ്ര​ഹ സ​ദ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു സ്നേ​ഹ​സ​മ്മാ​നം ന​ൽ​കി പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. മാ​താ​പി​താ​ക്ക​ളും വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും ശേ​ഖ​രി​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ് അ​നു​ഗ്ര​ഹ സ​ദ​നു കൈ​മാ​റി​യ​ത്.​ ദീ​ർ​ഘ​കാ​ല​മാ​യി ക​ട്ടി​ലി​ൽ ജീ​വി​തം ക​ഴി​ച്ചു​കൂ​ട്ടു​ന്ന അ​നു​ഗ്ര​ഹ സ​ദ​നി​ലെ അ​മ്മ​മാ​രോ​ടൊ​ത്ത് കു​ട്ടി​ക​ൾ ഏ​റെ നേ​രം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.
പ്ര​ധാ​ന​ാധ്യാ​പി​ക മി​നി​മോ​ൾ, അ​ധ്യാ​പ​ക​രാ​യ ആ​ൻ​സി, സോ​ഫി, ജെ​സ്മി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡി​നി സു​ശീ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥിക​ളു​ടെ യാ​ത്രയ​യ​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​നു​ഗ്ര​ഹസ​ദ​ൻ സ​ന്ദ​ർ​ശ​നം. സ്കൂ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പുയോ​ഗം പു​തു​ക്കാ​ട് ഫൊ​റോ​ന അ​സി.​ വി​കാ​രി ഫാ.​ സ്റ്റീ​ഫ​ൻ അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.