കി​ണ​റ്റി​ൽവീ​ണ ആ​ടി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​ പു​റ​ത്തെ​ടു​ത്തു
Tuesday, March 21, 2023 12:59 AM IST
പീ​ച്ചി: 33 അ​ടി​യി​ലേ​റെ ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ വീ​ണ ആ​ടി​നു ര​ക്ഷ​ക​രാ​യ​ത് തൃ​ശൂരി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന. പീ​ച്ചി കി​ഴ​ക്കേ പൊ​ടി​പ്പാ​റ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കെ.​വി. ജോ​ണ്‍​സ​ന്‍റെ ഒ​രു വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്ണാ​ടാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് അഞ്ചോടെ വെ​ള്ള​മു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂരി​ൽ നി​ന്ന് അ​ഗ്നി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി ആ​ടി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്ത് എ​ടു​ത്തു. വീ​ഴ്ച​യി​ൽ ആ​ടി​ന്‍റെ പി​ൻ​ ഭാ​ഗ​ത്തു പ​രി​ക്കു പ​റ്റി​യി​ട്ടു​ണ്ട്. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ര​ഘു​നാ​ഥ് നാ​യ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ഗ്ലാ​ഡ്സ​ൻ, അ​ന​ന്തു, ന​വ​നീ​ത് ക​ണ്ണ​ൻ, ജി​മോ​ദ് എ​ന്നി​വ​രാ​ണു സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.