ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം തി​രി​ച്ചേ​ൽ​പ്പി​ച്ചു
Tuesday, March 21, 2023 12:59 AM IST
വ​ട​ക്കാ​ഞ്ചേ​രി: സ്കൂ​ളി​ൽ നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭര​ണം ഉ​ടമ​ക്കു തി​രി​ച്ചു​ന​ൽ​കി മാ​തൃ​ക​യാ​യി. ഗ​വ.​ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യു​ടെ ര​ണ്ടു പ​വ​നോ​ളം തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സ്കൂളിൽ പ്രോ​ഗ്രാ​മി​ന് ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ പി​ഷാ​ര​ടീ​സ് കാറ്റ​റിം​ഗ് സ​ർ​വീ​സ് ജീ​വ​ന​ക്കാ​ര​നും വെ​ണ്ണി​ലാ​പു​രം ആ​ല​ത്തൂ​ർ സ്വ​ദേ​ശി​യു​മാ​യ കി​ഴ​ക്കേ​ത്ത​റ വീ​ട്ടി​ൽ വി​മ​ലി​നാ​ണു സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണം കി​ട്ടി​യ​ത്.
ആ​ഭ​ര​ണം സ്കൂ​ൾ അ​ധി​കൃ​ത​രെ തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യും പി​ന്നീ​ട് വി​മ​ൽ ത​ന്നെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട അ​ധ്യാ​പി​ക​യ്ക്കു തി​രി​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. വി​മ​ലി​നെ സ്കൂ​ൾ പി​ടി​എ, സ്റ്റാ​ഫ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.