കു​ളം നി​ർ​മി​ച്ചു
Monday, March 20, 2023 12:55 AM IST
കാ​ള​മു​റി: നൂ​റു​ദി​ന ക​ർ​മപ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കു​ള​ങ്ങ​ൾ നി​ർമി​ച്ചു. പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​ബൈ​ർ, പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ പ​ള്ള​ത്ത് വീ​ട്ടി​ൽ സു​ധ​ൻ എ​ന്നി​വ​രു​ടെ പ​റ​ന്പു​ക​ളി​ലാ​ണ് കു​ളം നി​ർ​മി​ച്ച​ത്.
ഇ. ​ടി. ടൈ​സ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി അ​ധ്യ​ക്ഷ​യാ​യി. മ​തി​ല​കം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. എസ്. സ​ലീ​ഷ്, ജ​ന​പ്ര​തി​നി​ധി​ ക​ല്യ ജ​യ​ന്തി ടീ​ച്ച​ർ, സൈ​നു​ൽ അ​ബി​ദീ​ൻ, പി.എ. ഇ​സ്ഹാ​ക്, യു.​വൈ. ഷ​മീ​ർ, സു​ക​ന്യ ടീ​ച്ചർ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ര​തീ​ഷ്, രാ​ജേ​ഷ്, എ.ഇ.​ ശ​ര​ണ്യ, ഓ​വ​ർ​സീ​യ​ർ സ​ജി​ലി, ഐ​ടി അ​സി​സ്റ്റ​ന്‍റ് ബി​ന്ദ്യ, വി​ഇ​ഒ ബീ​ന, വി​ഇ​ഒ സ​ജി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 13, 15 എ​ന്നീ വാ​ർ​ഡു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു.

സ​ത്യ​വാ​ങ്മൂ​ലം ഹാ​ജ​രാ​ക്ക​ണം

മ​തി​ൽ​മൂ​ല: വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടേ​യും അ​വ​രു​ടെ ഭാ​ര്യ​മാ​രു​ടേ​യും/ വി​ധ​വ​ക​ളു​ടേ​യും യ​ഥാ​ർ​ത്ഥ താ​മ​സ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന വാ​സ​ഗൃ​ഹ​ങ്ങ​ൾ​ക്ക് 2023-2024 വ​ർ​ഷ​ത്തേ​ക്ക് കെ​ട്ടി​ട​നി​കു​തി ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം മ​തി​ല​കം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ൻ​പാ​കെ 31 ന​കം സ​ത്യ​വാ​ങ്മൂ​ലം ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.