അ​ർ​ണോ​സ് പാ​തി​രി​യു​ടെ ച​ര​മവാ​ർ​ഷി​കം
Monday, March 20, 2023 12:52 AM IST
പ​ഴു​വി​ൽ: അ​ർ​ണോ​സ് പാ​തി​രി അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പാ​തി​രി​യു​ടെ 291-ാമ​ത് ച​ര​മ വാ​ർ​ഷി​ക ആ​ച​ര​ണം ന​ട​ത്തി.
അ​നു​സ്മ​ര​ണ ബ​ലി​യും സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ മ​ര​ണാ​ന​ന്ത​ര ശു​ശ്രൂ​ഷ​ക​ളും പു​ഷ്പാ​ർ​ച്ച​ന​യും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം റ​വ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ഡോ. സ​ണ്ണി ജോ​സ് പു​ത്ത​ൻ​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. സ്റ്റീ​ഫ​ൻ ചു​ണ്ട​ത്ത​ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഫാ. ​ബെ​ൻ​വി​ൻ ത​ട്ടി​ൽ, ട്ര​സ്റ്റി ടെ​ബി വ​ർ​ഗീ​സ്, പി​യോ​ളി ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ത്ത​ൻ പാ​ന​പാ​രാ​യ​ണ​വും സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.