നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ക​രു​ത​ലൊ​രു​ക്കി പ്ര​വാ​സി​കൂ​ട്ടാ​യ്മ
Monday, March 20, 2023 12:51 AM IST
വ​ട​ക്കാ​ഞ്ചേ​രി: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ക​രു​ത​ലൊ​രു​ക്കി യു​എ​ഇ​യി​ലെ പ്ര​വാ​സി​കൂ​ട്ടാ​യ്മ​യാ​യ വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ് സം​ഘം. സു​ഹൃ​ദ്സം​ഘം മെ​ന്പ​ർ​കൂ​ടി​യാ​യ പു​ല്ലാ​നി​ക്കാ​ട് സ്വ​ദേ​ശി പു​ത്തൂ​ക്ക​ര വീ​ട്ടി​ൽ വി​ക്ട​റി​നാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.
സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി എം​എ​ൽ​എ ത​റ​ക്ക​ല്ലി​ട്ടു. ച​ട​ങ്ങി​ൽ കെ.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ക്കേ​തി​ൽ അ​ക്ബ​ർ​ഷാ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​അ​ജി​ത്കു​മാ​ർ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ജി​ജി സാം​സ​ണ്‍, ഹൈ​ദ​ർ​കോ​യ, വി.​വി. ഫ്രാ​ൻ​സി​സ്, ഷാ​നു മ​ച്ചാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യു​എ​ഇ​യി​ൽ വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ് സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് തി​യ്യാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ബി​മ​ൽ ജെ​യിം​സ്, ട്ര​ഷ​റ​ർ അ​ബ്ദു​ൾ ജ​ലീ​ൽ, ചാ​രി​റ്റി ക​ണ്‍​വീ​ന​ർ കെ.​എ. ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സ്നേ​ഹ വീ​ട് എ​ന്ന പേ​രി​ൽ സു​ഹൃ​ദ് സം​ഘ​ത്തി​ന്‍റെ കീ​ഴി​ൽ മൂ​ന്നാ​മ​ത്തെ വീ​ടി​നാ​ണ് ഇ​ന്ന​ലെ തു​ട​ക്കം​കു​റി​ച്ച​ത്.