പാവറട്ടി: സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിന് പതിനായിരങ്ങളെത്തി. തീർഥകേന്ദ്രം റെക്ടർ ഫാ. ജോണ്സണ് അയിനിക്കൽ നേർച്ച ഉൗട്ടിന്റെ വെഞ്ചരിപ്പ് നിർവഹിച്ചു.
രാവിലെ നടന്ന റാസ കുർബാനയ്ക്ക് ഫാ. ജിയോ തെക്കിനിയത്ത് മുഖ്യകാർമികനായി. ഫാ. ലിജോ ബ്രഹ്മക്കുളം സന്ദേശം നൽകി. അസി. വികാരിമാരായ ഫാ. മേജോ മുത്തുപീടിക, ഫാ. ജോണ്‍ പുത്തൂർ എന്നിവർ സഹ കാർമികരായി. മാനേജിംഗ് ട്രസ്റ്റി വി.പി. പാപ്പച്ചൻ, കേന്ദ്ര സമിതി കണ്‍വീനർ സേവിയർ അറയ്ക്കൽ, കണ്‍വീനർ ഡേവിസ് തെക്കേക്കര, ഒ.ജെ. ജസ്റ്റിൻ, എൻ.ജെ. ലിയോ ബാബു, ജോബി ഡേവിഡ്, പിആർഒ റാഫി നീലങ്കാവിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സൗജന്യ ഉൗട്ടിൽ വിശ്വാസികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു.
ഏനാമാവ്: ഏനാമാക്കൽ പരിശുദ്ധ കർമല മാതാവിന്റെ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആചരണം ഭക്തിസാന്ദ്രമായി. ഇടവക ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലി, വചന സന്ദേശം എന്നിവയ്ക്ക് ഫാ. ജയ്സണ്‍ തെക്കുംപുറം കാർമികത്വം വഹിച്ചു. തിരുന്നാൾ ദിവ്യബലിയെ തുടർന്ന് ജോസഫ് നാമധാരികളുടെ സംഗമവും നേർച്ച വിതരണവും നടന്നു. ഇടവക മാനേജിംഗ് ട്രസ്റ്റി ബിജോയ് പെരുമാട്ടിൽ, ട്രസ്റ്റിമാരായ സി.ആർ. മാത്യു, ജോസഫ് ആറ്റലി, പി.ഐ. തോമസ് എന്നിവർ തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പുന്നംപറന്പ്: മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ആഘോഷിച്ചു. ദേവാലയത്തിൽ നടന്ന തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി മുഖ്യ കാർമികനായി. തുടർന്ന് ഹാർമണി ഹാളിൽ ഉൗട്ടുനേർച്ചയും നടന്നു. ചടങ്ങുകൾക്ക് കൈക്കാരൻമാരായ വിനീഷ് എം. ജെയിംസ്, ടി.വി. ബിജു, ജോജോ തേക്കാനത്ത്, ജോസ് ആന്റോ, പി.എ. ജോസ്, സി.പി. ജോസ്, യേശുദാസ് പുത്തിരി, സി.എ. ജോസ്, ജോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
പുതുക്കാട്: വേലൂപ്പാടം തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമതിരുന്നാളിനോടനുബന്ധിച്ച് തീർഥാടന പദയാത്ര സംഘടിപ്പിച്ചു. വെങ്ങോർ സെന്റ് മേരീസ് പള്ളിയിൽ നിന്നാരംഭിച്ച പദയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. ജോസ് പുന്നോലിപറന്പിൽ പദയാത്ര ഉദ്ഘാടനം ചെയ്തു. ആഘോഷമായ പാട്ടുകുർബാനക്ക് ഫാ. പോൾ തേക്കാനത്ത് കാർമികത്വം വഹിച്ചു. ഫാ . സാജൻ മാറോക്കി സന്ദേശം നൽകി. തുടർന്ന് ശ്രാദ്ധ ഉൗട്ട് നടന്നു. തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വികാരി ഫാ. ഡേവിസ് ചെറയത്ത്, സഹവികാരി തോമസ് ഉൗക്കൻ, ജോഷി ചിറ്റടി, ഷാജു എടത്തിരിത്തി, ജേക്കബ് നടുവിൽപീടിക, ഷിജോ ഞെരിഞ്ഞാംപിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
പുന്നയൂർക്കുളം: സെന്റ് ആന്റ്ണീസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു. ലദീഞ്ഞ്, ദിവ്യബലി, നൊവേന, നേർച്ച വിതരണം എന്നിവ നടത്തി. വികാരി ഫാ. ഡെന്നീസ് മാറോക്കി കാർമികനായി. സെന്റ് ജോസഫ് കുടുംബ യൂണിറ്റ് നേതൃത്വം നലകി.
കേച്ചേരി: പാറന്നൂർ സെന്റ് ജോസഫ്സ് പളളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാൾ ആഘോഷിച്ചു. തിരുകർമങ്ങൾക്ക് ഫാ. സിന്റോ തൊറയൻ മുഖ്യകാർമികനായി. ജെയ്സണ്‍ ഇടശേരി തിരുനാൾ സന്ദേശം നൽകി. ഇടവക വികാരി ഫാ. മനോജ് താണിക്കൽ, കൈകാര·ാരായ കെ.പി. ജിസണ്, ടി.ഡി. ഡെൽവിൻ, ഉൗട്ടു കണ്‍വീനർ രാജു, ആന്റോ പേരേപ്പാടൻ, പി.വി. റാഫി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഉൗട്ടുനേർച്ചയും നടന്നു.