തോ​ട്ട​ത്തി​ൽ 50 കാ​ട്ടാ​ന​ക​ൾ; ഭീ​തി​യൊ​ഴി​യാ​തെ പാ​ല​പ്പി​ള്ളി
Monday, March 20, 2023 12:50 AM IST
പാ​ല​പ്പി​ള്ളി: ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ന​ടാ​ന്പാ​ട​ത്തെ തോ​ട്ട​ത്തി​ൽ ത​ന്പ​ടി​ച്ച​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. ക​ള്ളി​ച്ചി​ത്ര ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം 50 ആ​ന​ക​ളാ​ണ് ഭീ​തി പ​ര​ത്തി നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പി​ള്ള​ത്തോ​ടി​നു സ​മീ​പം ആ​ന​ത്താ​ര​യി​റ​ങ്ങി വ​ന്ന ആ​ന​ക​ളാ​ണു കോ​ള​നി​ക്ക് സ​മീ​പം ത​ന്പ​ടി​ച്ച​ത്.
റ​ബർ തോ​ട്ട​ത്തി​ൽ അ​ടി​ക്കാ​ട് വ​ള​ർ​ന്ന് കാ​ടു​കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​ണു കാ​ട്ടാ​ന​ക​ൾ​ക്ക് താ​വ​ള​മാ​കു​ന്ന​ത്. പു​ന​ർ ന​ടീ​ൽ ന​ട​ത്തേ​ണ്ട തോ​ട്ടം വെ​ട്ടി​ത്തെ​ളി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.
അ​തേ സ​മ​യം കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​ത് പ​തി​വാ​യ പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ൽ വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന റോ​ഡി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് കാ​ട്ടാ​ന​ക​ൾ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.